പത്തനംതിട്ട: കോന്നിയില്‍ കൊച്ചുകോയിക്കല്‍ വിളക്കുപാറയില്‍ വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ പുലി വീണു. ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതോടെ ജനങ്ങള്‍ ഭീതിയിലായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 25 നാണ് വനം വകുപ്പ് പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് ആങ്ങമൂഴി വിളക്ക്പാറക്ക് സമീപം അളിയന് മുക്കില്‍ ആണ് പുലി കെണിയില്‍ വീണത്. റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെട്ട സ്ഥലമാണ് വിളക്ക്പാറ അളിയന്മുക്ക്. കോന്നി പാടത്തും കല്ലേലിക്കുളത്ത് മണ്ണിലും കഴിഞ്ഞ ദിവസം പുലിയുടെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞിരുന്നു. ഈ പ്രദേശങ്ങളില്‍ ആട് ഉള്‍പ്പെടെ വളര്‍ത്ത് മൃഗങ്ങളെ പുലി പിടിച്ചതായി നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു.
കെണിയിലകപ്പെട്ട പുലിയുടെ ആരോഗ്യാവസ്ഥ മൃഗഡോക്ടര്‍മാര്‍ പരിശോധിക്കും. അതിനു ശേഷം കാട്ടിലേയ്ക്ക് തുടര്ന്നുവിടാനാണ് തീരുമാനം. ഭീതിയിലായ ജനങ്ങൾ പരാതി നൽകിയതോടെയാണ് കഴിഞ്ഞ മാസം 25 നു വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: