തലശേരി: തലശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം സിബിഐ തള്ളി. ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയില്‍ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസിലെ ആദ്യ കുറ്റപത്രമാണ് സിബിഐ ഇപ്പോള്‍ ശരിവച്ചിരിക്കുന്നത്.
2006 ഒക്ടോബര്‍ 22 ന് തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം വച്ചായിരുന്നു പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്. ഗോപാലപേട്ട സിപിഎം ബ്രാഞ്ച് അംഗവും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള അച്യുതന് സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ പിന്നീട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവിരോധമാണു കൊലയ്ക്ക് കാരണമെന്നായിരുന്നു കണ്ടെത്തല്‍. ഫസല്‍ വധക്കേസിലെ ഗൂഡാലോചന കേസില്‍ പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗമായ കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റിയംഗമായ കാരായി ചന്ദ്രശേഖരനും ഒന്‍പതുവര്‍ഷത്തിനുശേഷം ഇന്ന് തലശേരിയിലെത്താനിരിക്കെയാണ് സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചതോടെയാണ് നാട്ടിലേയ്ക്കുള്ള ഇവരുവരുടെയും മടക്ക യാത്രയ്ക്ക് വഴിയൊരുങ്ങിയത്. സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ തലശ്ശേരി റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് ഇരുവര്‍ക്കും സ്വീകരണം നല്‍കുന്നുണ്ട്. ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുന്നത്. അതിനിടെയാണ് സിബിഐയുടെ നിര്‍ണായകമായ കണ്ടെത്തലുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: