തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കേണ്ടെന്ന് സിപിഎം തീരുമാനം. പകരം സര്‍ക്കാരിന്റെ അവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേന്ദ്രം ഇനിയും നികുതി പിന്‍വലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ജനങ്ങളെ വിവരം ബോധിപ്പിക്കാന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രം ആദ്യം കുറയ്ക്കട്ടെ എന്നനിലപാടിലായിരുന്ന സംസ്ഥാനം കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചപ്പോള്‍ മുന്‍ പ്രസ്താവന മറന്നുകൊണ്ട് ഇരുട്ടില്‍ തപ്പുകയാണ്. പെട്രോള്‍, ഡീസല്‍ വില്പന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് മന്ത്രി നല്കുന്ന വിശദീകരണം.
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ വില 6.30 രൂപയും ഡീസലിന്റെ വില 12 രൂപയുമാണ് കുറച്ചത്. ദീപാവലിയോനുബന്ധിച്ചാണ് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഈ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍ മൂല്യവര്‍ദ്ധിത നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, അസം, ത്രിപുര, കര്‍ണാടക, ഗോവ, ഗുജറാത്ത്, കര്‍ണാടക, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് വേറ്റ് കുറച്ചത്. ഉത്തര്‍പ്രദേശില്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം വാറ്റ് നികുതി കുറച്ചു.
ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു.
ഒഡീഷ മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) യില്‍ നിന്ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കുറച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാകും ഇളവുകള്‍ പ്രാബല്യത്തില്‍ വരും. വാറ്റ് കുറയ്ക്കുന്ന ആദ്യ എന്‍ഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. ബിഹാറിലും മൂല്യവര്‍ദ്ധിത നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിന് 3.20 രൂപയും ഡീസലിന് 3.90 രൂപയുമാണ് കുറച്ചത്. ഉത്തരാഖണ്ഡില്‍ പെട്രോളിന്റെ വാറ്റ് രണ്ട് രൂപയാണ് കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: