കാബൂള്‍: ഒമ്പത് വയസ്സുകാരിയായ പര്‍വാണ മാലിക്കിനെ അവളുടെ മാതാപിതാക്കള്‍ ജീവിക്കാന്‍ വേണ്ടി ചില്ലറ പണത്തിന് വിറ്റത് ഒരു 55 കാരന്. അയാള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കുകയാണ്. തന്നെ അയാള്‍ തല്ലുകയും ക്രൂരമായി വീട്ടില്‍ പണിയെടുപ്പിക്കുമെന്നും പറഞ്ഞ് വിതുമ്പുന്ന പര്‍വാണ മാലിക്കിന്റെ ചിത്രം സിഎന്‍എന്‍ ന്യൂസ് ചാനലാണ് ലോകത്തിന് മുന്നിലെത്തിച്ചത്. ഈ പെണ്‍കുട്ടി അവസാനം എത്തിപ്പെടുന്നത് താലിബാന് ജയിലിലാണ്.
പക്ഷെ പര്‍വാണ മാലിക്കിന്റെ മാതാപിതാക്കളുടെ മുന്നില്‍ വേറെ വഴിയില്ല. കഴിഞ്ഞ നാല് വര്‍ഷമായി ആഭ്യന്തരയുദ്ധം കാരണം കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കുള്ള ക്യാമ്പില്‍ കഴിയുകയായിരുന്നു പര്വാണയുടെ മാതാപിതാക്കള്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ എല്ലുമുറിയെ ദിവസേന പണി. പക്ഷെ താലിബാന് ആഗസ്ത് 15ന് കാബൂള്‍ പിടിച്ച ശേഷം അധികാരത്തിലെത്തിയതോടെ ഈ കുടുംബത്തിന്റെ ജീവിതം കൂടുതല്‍ നരകമായിത്തീര്‍ന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് നിലച്ചതോടെ ഇത്തരം ക്യാമ്പുകള്‍ ദുരിതക്കളങ്ങളായി. ഭക്ഷണം പോലും കണ്ടെത്താന്‍ കഴിയില്ലെന്നായി. ഇതോടെയാണ് പര്വാണയെ വിലയ്ക്ക് വില്ക്കാന് മാതാപിതാക്കള്‍ തീരുമാനിച്ചത്. ഇതിനും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവര്‍ പര്വാണയുടെ മൂത്ത സോഹദരിയായ 12 കാരിയെയും വിറ്റിരുന്നു.
തൊട്ടടുത്ത പ്രവിശ്യയായ ഗോറിലെ 10 വയസ്സുകാരി മാഗുലിന് പറയാനുള്ള കഥയും വ്യത്യസ്തമല്ല. കുടുംബത്തിന്റെ കടം വീട്ടാന്‍ അവളെ ഒരു 70 കാരന് വില്‍ക്കാനാണ് മാതാപിതാക്കള്‍ തീരുമാനിച്ചത്. ഇതറിഞ്ഞ മാഗുല്‍ ഉറക്കെ നിലവിളിക്കുകയായിരുന്നു. 2200 ഡോളറാണ് മാഗുലിന്റെ കുടുംബത്തിന്റെ കടം. എന്നാല്‍ മാഗുലിന്റെ അമ്മ ഗുല്‍ അസോസ് നിസ്സഹായയാണ്. ഇനി താന്‍ അവര്‍ക്ക് മകളെ കൊടുത്തില്ലെങ്കിലും അവര്‍ അവളെ കൊണ്ടുപോകുമെന്നാണ് പിതാവ് ഇബ്രാഹിം പറയുന്നു. മാഗുലിനെ വാങ്ങിയ 70 കാരന് അവളെ പിന്നീട് വലിച്ചുകൊണ്ടുപോവുകയായിരുന്നു.- ഏതോ ഒരു താലിബാന് ജയിലിലേക്ക്.
ഗോര്‍ പ്രവിശ്യയിലെ മറ്റൊരു കുടുംബത്തിനും ഇതേ ഗതിയാണ്. അവരുടെ നാലും ഒമ്പതും വയസ്സുകാരികളായ പെണ്‍കുട്ടികളെ വില്‍ക്കേണ്ടി വന്നു. പിതാവ് ഏതോ കുടിയേറ്റ ക്യാമ്പിലാണ്. 1100 ഡോളറിനാണ് മക്കളെ വിറ്റത്. നാല് വയസ്സ്കാരിയ സെയ്തോനെ കഴിഞ്ഞ ദിവസം കൊണ്ടുപോയി.
ബദ്ഗിസ് പ്രവിശ്യയില്‍ കുടിയേറ്റ ക്യാമ്പില്‍ കഴിയുന്ന മാലിക്കിനും മക്കളെ വില്‍ക്കാതെ മുന്നോട്ട് പോകാനാവില്ല. ‘ഞങ്ങള്‍ക്ക് ഭാവിയില്ല. ഞങ്ങളുടെ ഭാവി നശിപ്പിക്കപ്പെട്ടിരിക്കുന്നു,’ മാലിക്ക് പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ വിദേശ സംഘടനകള്‍ എത്തുന്നില്ല. ഇത്തരം ക്യാമ്പുകള്‍ക്ക് താലിബാന് അധികാരമേറ്റതോടെ പാശ്ചാത്യ രാജ്യങ്ങള്‍ പണവും നല്‍കാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: