മുംബൈ: നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടിയ കാര്‍ത്തിക ജി നായര്‍ ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയിലും മുന്‍നിരറാങ്ക്കാരിയാണ്.
നേരത്തെ 720ല്‍ 720 മാര്‍ക്ക് നേടിയാണ് മുംബൈയിലെ മലയാളിപെണ്‍കൊടി കാര്‍ത്തിക ജി നായര്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടൊപ്പം ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയില്‍ ആതിര 98 പെര്‍സെന്റയില്‍ നേടിയിരുന്നതായി പറയുന്നു.
നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് കാരി കാര്‍ത്തികയാണ്. ഒന്നും രണ്ടും റാങ്കുകാര്‍ ആണ്‍കുട്ടികളാണ്. കാര്‍ത്തികയ്ക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറാവുക എന്ന സ്വപ്നം. കോവിഡ് മഹാമാരി പഠനത്തെ ബാധിച്ചു. തുടര്‍ച്ചയായി ഓണ്‍ലൈനിലും നേരിട്ടും മാറി മാറിയുള്ള പഠനം ഏറെ ബുദ്ധിമുട്ടായിരുന്നു.
നവി മുംബൈയിലെ പനവേലില്‍ താമസിക്കുന്ന ആതിരയുടെ അച്ഛന് ടെക്നോവ എന്ന കമ്പനിയില്‍ ലോജിസ്റ്റിക്സ് ഡിപാര്‍ട്മെന്റിലെ ജോലിക്കാരനാണ്. അമ്മ കോളെജ് അധ്യാപികയാണ്. ഏക സഹോദരിയാകട്ടെ ആറാം ക്ല ാസ് വിദ്യാര്‍ത്ഥിയും.
നീറ്റിന് പുറമെ കാര്‍ത്തിക ജെഇഇയ്ക്കും തയ്യാറെടുത്തിരുന്നു. അത്ര ഗൗരവമായിട്ടായിരുന്നില്ല പഠനമെങ്കില്‍ കൂടി ഈ വര്‍ഷം ജെഇഇയ്ക്ക് 98 പെര്‍സെന്റയില്‍ മാര്‍ക്ക് ലഭിച്ചു. ‘ജെഇഇയ്ക്ക് ഗൗരവത്തില്‍ പഠിച്ചില്ലായിരുന്നു. പക്ഷെ ജെഇഇ എഴുതിയാല്‍ നീറ്റ് പരീക്ഷയ്ക്ക് ഒരു പരിചയം ആകുമല്ലോ എന്‍ കരുതി എഴുതിയതാണ്.,’ കാര്‍ത്തിക പറയുന്നു.
പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 96.8 ശതമാനവും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 97.6 ശതമാനവും നേടി. തെറ്റ് വിശകലനം ചെയ്യലിലെ (എറര്‍ അനാലിസിസ്) മിടുക്കും ഒരു തവണ വരുത്തിയ തെറ്റ് ആവര്‍ത്തിക്കില്ലെന്ന നിശ്ചയദാര്‍ഡ്യവുമാണ് ആതിരയ്ക്ക് റാങ്ക് നേടിക്കൊടുത്തതെന്ന് പറയുന്നു. ആദ്യമൊക്ക് ക്ലാസ് ടെസ്റ്റില്‍ ഫിസിക്സിന് 180ല്‍ വെറും 100 മാര്‍ക്ക് വരെയാണ് നേടിയത്. പക്ഷെ എവിടെയാണ് തെറ്റുകള്‍ വരുത്തുന്നതെന്ന് തിരിച്ചറിഞ്ഞ് അത് ആവര്‍ത്തിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം എടുത്തിടത്താണ് ആതിര നാടകീയമായി പഠനത്തില്‍ മുന്നേറിയത്.
‘ഒരു തവണ തെറ്റ് വരുത്തുമ്പോള്‍ തകര്‍ന്ന മാനസികനിലയിലേക്ക് വീണുപോകുന്നത് ഒരിയ്ക്കലും സഹായിക്കില്ല. നിരാശപ്പെട്ട മനസ്സോടെ എഴുതിയാല്‍ ഒരേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ‘- കാര്‍ത്തിക പറയുന്നു. ‘എന്റെ തെറ്റ് എനിക്ക് മനസ്സിലായി. തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ഞാന്‍ മനസ്സിലാക്കി,’- കാര്‍ത്തിക പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: