ദുബായ്: ടി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ അനായാസം തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമി പ്രതീക്ഷ നിലനര്‍ത്തി. എട്ട് വിക്കറ്റിനാണ് ഇന്ത്യ കീഴടങ്ങിയത്. സൂപ്പര്‍ പന്ത്രണ്ട് ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായി രണ്ടാം തോല്‍വി. ഇതോടെ സെമിഫൈനല്‍ കാണാതെ പുറത്താകുന്ന അവസ്ഥയിലാണ് കോഹ്്്ലിപ്പട.
ന്യൂസിലന്‍ഡ് സ്പിന്‍-പേസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്നിര ചുരുണ്ടുകൂടിയതാണ് തോല്‍വിക്ക് കാരണം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക്് 20 ഓവറില്‍ ഏഴു വിക്കറ്റിന് 110 റണ്‍സേ നേടാനായുള്ളൂ. ടി 20 ലോകകപ്പില്‍ ആദ്യം ബാറ്റ്് ചെയ്ത് ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ സ്കോറാണിത്. 2014 ലെ ഫൈനലില്‍ ശ്രീലങ്കക്കെതിരെ കുറിച്ച നാലിന് 130 റണ്‍സായിരുന്നു ഇതുവരെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോര്‍.
ആദ്യം ബാറ്റേന്തിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക്് 54 പന്തില്‍ റണ്‍സ് നേടാനായില്ല. അതായത് ആകെയുള്ള 20 ഓവറിലെ ഒമ്പത് ഓവറില്‍ ഇന്ത്യക്ക്് റണ്‍സില്ല. ഒമ്പത് ഓവറില്‍ റണ്‍സ് നേടാന്‍ കഴിയാത്ത ടീമിന് എങ്ങിനെയാണ് ജയിക്കാനാകുക.
ന്യൂസിലന്‍ഡ് സ്പിന്നര്‍മാരായ ഇഷ് സോധിയും മിച്ചല്‍ സാന്ററും എറിഞ്ഞ എട്ട് ഓവറുകളില്‍ ഒരു ബൗണ്ടറിപോലും നേടാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക്് കഴിഞ്ഞില്ല. സാന്ററും സോധിയും എട്ട്് ഓവറുകളില്‍ 32 റണ്‍സാണ് വിട്ടുകൊടുത്തത്. സോധി രണ്ട് വിക്കറ്റും വീഴ്ത്തി. പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട്് നാല് ഓവറില്‍ ഇരുപത് റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു.
ഇന്ത്യ മുന്നോട്ടുവച്ച 111 റണ്‍സ് വിജയലക്ഷ്യം ന്യുസിലന്‍ഡ് അനായാസം മറികടന്നു. 14.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ വിജയം പിടിച്ചു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസ് 33 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഓപ്പണര്‍ ഡാറില്‍ മിച്ചല്‍ 35 പന്തില്‍ 49 റണ്‍സ് നേടി. നാല് ഫോറും മൂന്ന്് സികസ്റും അടിച്ചു. ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍ 20 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: