ദുബായ്: ടി 20 ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പുവരെ കിരീടം നേടാന്‍ ഏറ്റവും അധികം സാധ്യത കല്പ്പിക്കപ്പെട്ടിരുന്നു ഇന്ത്യ ഇന്ന് നിലനില്‍പ്പിനായുള്ള ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുന്നു. സൂപ്പര്‍ പന്ത്രണ്ട്് ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്്പോര്ട്സില് തത്സമയം കാണാം.
ന്യൂസിലന്‍ഡിനോട് തോറ്റാല്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകും. സെമിഫൈനല്‍ പ്രതീക്ഷയും കിരീട സ്വപ്്നവുമൊക്ക തകിടം മറിയും. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ ദയനീയ പരാജയമാണ് ഇന്ത്യക്ക് തിരിച്ചടിയായത്്. സന്നാഹ മത്സരങ്ങളില്‍ ഗംഭീര വിജയങ്ങളുമായി ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യയെ പത്ത് വിക്കറ്റിനാണ് പാകിസ്ഥാന് തകര്‍ത്തുവിട്ടത്.
ഇന്ത്യയെപോലെ തന്നെ ന്യൂസിലന്‍ഡിനും സെമിഫൈനല്‍ മോഹം നിലനിര്‍ത്താന്‍ ഇന്ന് വിജയം നേടണം. ആദ്യ മത്സരങ്ങളില്‍ തോറ്റ ഇന്ത്യക്കും ന്യൂസിലന്‍ഡിനും പോയിന്റില്ല. അതേസമയം, തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടിയ പാകിസ്ഥാന് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി ഉറപ്പാക്കിയിട്ടുണ്ട്. ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന രണ്ട് ടീമുകളാണ് സെമിയില്‍ കടക്കുക. പാകിസ്ഥാന് സെമി ഉറപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടത്തിലെ വിജയികള്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടക്കാനാണ് സാധ്യത.
ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലന്‍ഡിന് ഇന്ത്യക്കെതിരെ മികച്ച റെക്കോഡാണുള്ളത്. കഴിഞ്ഞ പതിനെട്ട്് വര്‍ഷങ്ങളില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക്് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ല. 2003 ലെ ലോകകപ്പിലാണ് ഇന്ത്യ അവസാമായി ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. 2007, 2016 ടി 20 ലോകകപ്പുകളില്‍ ഇന്ത്യ കിവീകള്ക്ക് കീഴടങ്ങി. 2019 ലെ ഏകദിന ലോകകപ്പ് സെമിയിലും ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റു. ഈ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ കെയ്ന്‍ വില്യംസണിന്റെ ടീമിനോട് തോറ്റു.
ഇന്ത്യയും ന്യൂസിലന്‍ഡും ഇതുവരെ പതിനാറ് തവണ രാജ്യാന്തര ടി 20 മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഇതില്‍ എട്ടിലും ന്യൂസിലന്‍ഡാണ് വിജയിച്ചത്. ഇന്ത്യ ആറു മത്സരങ്ങളില്‍ വിജയിച്ചു. രണ്ട് മത്സരങ്ങള്‍ ടൈ ആയി.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമെന്ന് സൂചനയുണ്ട്. ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഷാര്‍ദുല്‍ തക്കുറെ ഉള്‍പ്പെടുത്തിയേക്കും. പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും ഒഴിവാക്കിയേക്കും. സന്നാഹ മത്സരങ്ങളില്‍ തിളങ്ങിയ ഇഷാന് കിഷന് അവസരം ലഭിച്ചേക്കും.
ഇന്ത്യയുടെ ബാറ്റ്സ്മാന്മാരും ബൗളര്‍മാരും ഒരുപോലെ മികവ് കാട്ടിയാലേ കിവികളെ വീഴ്ത്താനാകൂ. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍ന്നടിഞ്ഞ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ.എല്‍. രാഹുലും പിടിച്ചുനിന്നാല്‍ സ്കോര്‍ ഉയര്‍ത്താം.
കെയ്്ന്‍ വില്യംസണ് നയിക്കുന്ന ന്യൂസിലന്‍ഡ് ടീം ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റു. ബാറ്റിങ് നിര പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണം. വില്യംസണ്, മാര്ട്ടിന് ഗുപ്റ്റില്‍ , ഡാറില്‍ മിച്ചല്‍ തുടങ്ങിയവരാണ് ബാറ്റിങ്നിരയില്‍ അണിനിരക്കുന്നത്. പേസര്‍മാരായ ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും നയിക്കുന്ന അവരുടെ ബൗളിങ് നിര ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: