മുംബൈ:ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന് ഖാന്റെ മോചനത്തില്‍ പ്രധാന പങ്ക് വഹിച്ച് നടി ജൂഹി ചൗള. ഷാരൂഖ് ഖാനൊപ്പം നിരവധി ചിത്രങ്ങളില്‍ നായിക വേഷം കൈകാര്യം ചെയ്തതില്‍ ഉപരി ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ സഹ ഉടമ കൂടിയാണ് ജൂഹി. മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ആര്യന് ഖാനും മറ്റു പ്രതികളായ മുന്മുന് ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരം ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യമായി നിന്നത് ജൂഹിചൗളയാണ്. ഷാരൂഖ് കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നടി കൂടിയാണ് ജൂഹി.
ഒക്ടോബര്‍ 2 ന് ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെയാണ് ലഹരി മരുന്നുമായി ആര്യനടക്കമുള്ളവര്‍ എന്‍സിബിയുടെ പിടിയിലായത്. തുടര്‍ന്ന് 25 ദിവത്തോളം മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ തടവിലായിരുന്നു ആര്യനും കൂട്ടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: