ഗുവാഹത്തി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ് ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ.
‘പോപ്പുലര്‍ ഫ്രണ്ടിനെയും കാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണം. പൗരത്വബില്ലിനെതിരായ അക്രമ സമരം തൊട്ട് ഈയിടെ അസമിലെ ഗോരുഖുതി ഒഴിപ്പിക്കലിനോടനുബന്ധിച്ച് നടന്ന അക്രമം വരെയുള്ള നിരവധി പ്രശ്നങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം കണ്ടെത്തിയിരുന്നു. ഞങ്ങള്‍ ഇത് സംബന്ധിച്ച കേസ്കെട്ടുകള്‍ കേന്ദ്രത്തെ ഏല്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രം ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു,’- ഹിമന്ത്ര ബിശ്വശര്‍മ്മ പറഞ്ഞു.
‘ധാര്‍പൂര്‍-ഗോരുഖുതി ഒഴിപ്പിക്കലിന് മുന്‍പ് ന്യനപക്ഷ സംഘടനകളുടമായി ആവശ്യത്തിന് കൂടിയാലോചനകള്‍ നടത്തിയിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ രണ്ടാംഘട്ട കുടിയൊഴിപ്പിക്കലിനിടെ ആളുകളെ ഇളക്കിവിടുകയായിരുന്ന സപ്തംബര്‍ 23ന് വലിയ അക്രമം നടക്കുകയും ചെയ്തു. പിന്നീട് നടന്ന പൊലീസ് അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് അക്രമങ്ങളില്‍ പങ്കുള്ളതായി തെളിഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന അക്രമത്തില്‍ പങ്കെടുത്ത ഒട്ടേറെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിയിരുന്നു,’- അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.
ഗോരുഖുതി പദ്ധതിയുടെ ഭാഗമായി 77000 ബിഗ സ്ഥലം വനവല്‍ക്കരണത്തിനും കൃഷിയ്ക്കും ഉപയോഗിക്കാനാണ് അസം സര്‍ക്കാര്‍ പദ്ധതി. ഇതിനായി അസം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അളന്നപ്പോഴാണ് അനധികൃത കുടിയേറ്റം കണ്ടെത്തിയത്. ധരംഗ് ജില്ലയിലെ ഗുരുഖുതി മേഖലയില്‍ കുടിയൊഴിക്കലിനെത്തിയപ്പോഴാണ് അനധികൃതകുടിയേറ്റക്കാര്‍ പൊലീസുകാരെ ആക്രമിച്ചത്. ഇതില്‍ ധോല്‍പൂര്‍ മേഖലയിലെ ജനങ്ങള്‍ പൊലീസിന് നേരെ കല്ലെറിയുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഈ പൊലീസ് ദൗത്യത്തില്‍ 800 കുടുംബങ്ങളെ ഒഴിപ്പിക്കുകയും 4500 ബിഗ സ്ഥലം വീണ്ടെടുക്കുകയും ചെയ്തു.
‘ഇനിയും ഏതാനും കുടുംബങ്ങള്‍ കൂടി ഒഴിയാന്‍ ബാക്കിയുണ്ട്. ലുംഡിംഗ് റിസര്‍വ്വ് വനങ്ങളിലെ അനധികൃത കുടിയേറ്റം തടയാന്‍ ഹൈക്കോടതി അസംസര്ക്കാരിനോട് ഈയിടെ ഉത്തരവിട്ടിരുന്നു. പലയിടങ്ങളില്‍ നിന്നായി കുടിയേറി വന്ന മുസ്ലിം കുടുംബങ്ങള്‍ 4,000 ഏക്കര്‍ സര്‍ക്കാര്‍ വനഭൂമിയാണ ്കയ്യേറിയിരിക്കുന്നത്.
‘കുടിയേറ്റക്കാരോട് സമാധാനപരമായി ഒഴിഞ്ഞുപോകാന്‍ ഉപദേശിക്കണമെന്നാവശ്യപ്പെട്ട് ന്യുനപക്ഷ സംഘടനകള്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ട്. ഇനി റിസര്‍വ്വ് വനങ്ങളില്‍ കയ്യേറ്റമുണ്ടാകില്ലെന്ന് ന്യൂനപക്ഷ സംഘടനകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 150 കുടുംബങ്ങള്‍ ഇവിടെ നിന്നും പോയി. ഹൈക്കോടതി ഉത്തരവനുസരിച്ച് സമാധാനപരമായ കുടിയൊഴിപ്പിക്കലാണ് ലക്ഷ്യം’- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: