ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് അദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. പതിവ് പരിശോധനയ്ക്കായാണ് രജനീകാന്ത് ആശുപത്രിയിലെത്തിയതെന്ന് ഇവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെയാണ് രജനീകാന്തിനെ അഡ്മിറ്റ് ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെയും തുടര്‍ന്നായിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സിനിമയിലെ പരോമന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവില്‍നിന്ന് ഏറ്റുവാങ്ങിയ ശേഷം ചെന്നൈയിലെ വസതിയില്‍ അദേഹം എത്തിയിരുന്നു. മരുമകന് ധനുഷിനും മകള്‍ ഐശ്വര്യക്കൊപ്പമാണ് അദേഹം താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് രജനീകാന്ത് ആശുപത്രിയില്‍ പരിശോധനക്കായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: