മുംബൈയ്: ഷാറൂഖ് ഖാന്റെ മകന്‍ ആര്യാന്‍ ഖാനെ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംങ്കഡെയുടെ മതത്തെ ചോദ്യം ചെയ്തവര്‍ക്ക് മറുപടിയായി പിതാവ് ധ്യാന്‌ദേവ് വാങ്കഡെ.
‘ഞാന്‍ ദളിത് ഹിന്ദുവാണ്, എന്റെ മകന്‍ എങ്ങനെ മുസ്‌ളീം ആകും’ ധ്യാന്‌ദേവ് ചോദിക്കുന്നു.
മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് ആണ് സമീര്‍ മുസ്‌ളിം ആണെന്ന പ്രസ്ഥാവന ഇറക്കിയത്. മുസ്‌ളീം ആയ സമീര്‍ പട്ടികജാതി സംവരണം കിട്ടാന്‍ മതം മാറി എന്നായിരുന്നു ആരോപണം. അമ്മ മുസ്‌ളിം ആയതിനാലായിരുന്നു അത്. നിയമം അനുസരിച്ച് അച്ഛന്റെ മതമാണ് മക്കളുടെ മതമായി അംഗീകരിക്കുക. സമീര്‍ തട്ടിപ്പുകാരനാണെന്നു വരുത്തുകയാണ് ആരോപണത്തിന്റെ പിന്നിലെന്ന് വ്യക്തമായിരുന്നു.
‘നവാബ് മാലിക്ക് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്, അത് അദ്ദേഹത്തിന് അനുയോജ്യമല്ല. ഞങ്ങള്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. അദ്ദേഹം എന്റെ കുടുംബത്തെ ഉപദ്രവിക്കുന്നു, ഞങ്ങള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌തേക്കാം. ‘നവാബ് മാലിക്കിനെ തിരിച്ചടിച്ച്, ധ്യാന്‌ദേവ് വാങ്കഡെ പറഞ്ഞു,
തന്റെ ഭര്‍ത്താവ് ഹിന്ദുവായിട്ടാണ് ജനിച്ചതെന്നും ഒരിക്കലും മതം മാറിയിട്ടില്ലന്നും സമീറിന്റെ ഭാര്യ ക്രാന്തി രേത്ക്കറും വ്യക്തമാക്കി. സമീറിന്റെ രണ്ടാം ഭാര്യയാണ് മറാഠ നടികൂടിയായ ക്രാന്തി. ഡോ. ഷബാന ഖുറേഷിയായിരുന്നു ആദ്യഭാര്യ. സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരമായിരുന്നു രണ്ടു കല്ല്യാണവും.
ദളിതനായതിനാലാണ് സമീറിനെ വിവാദത്തില്‍ കുടുക്കുന്നതെന്ന ആരോപണവുമായി ചില സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. മിടുക്കനായ ഉദ്യോഗസ്ഥന്റെ ധാര്‍മ്മികത നശിപ്പിക്കാനുള്ള നീക്കമാണിത്.
മയക്കുമരുന്ന് കേസില്‍ ഉദ്യോഗസ്ഥന്റെ മതം വിഷയമാക്കുന്നതും ചര്‍ച്ചയാണ്.
അന്തരിച്ച ബിജെപിയുടെ പ്രമുഖ നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജനും ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത അതേ വകുപ്പുകള്‍ പ്രകാരമാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. അതായത് എന്‍ഡിപിഎസ് നിയമത്തിലെ 25 26, 27 പ്രകാരം. രാഹുല്‍ മഹാജനും 6 മാസം ജയിലില്‍ കിടന്നു.
എന്നാല്‍ ഏത് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ല. ആ ഉദ്യോഗസ്ഥന്റെ പിതാവിന്റെ മതം എന്തായിരുന്നു? ആ ഉദ്യോഗസ്ഥന്റെ ഭാര്യ ഏത് മതത്തിലായിരുന്നു, അല്ലെങ്കില്‍ ആ ഉദ്യോഗസ്ഥന്റെ സഹോദരി എവിടെയാണ് ചുറ്റിത്തിരിഞ്ഞത്? ആ സമയത്ത് ഒരു നേതാവും എന്‍സിബി ഉദ്യോഗസ്ഥന്റെ മേല്‍ ഒരു ആരോപണവും സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല.
മയക്കുമരുന്ന് കേസില്‍ സഞ്ജയ് ദത്തും ഏഴ് മാസത്തോളം ജയിലില്‍ ആയിരുന്നു. ഏത് ഉദ്യോഗസ്ഥനാണ് സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ മതം എന്താണെന്നും ആ ഉദ്യോഗസ്ഥന്റെ ജനന സര്‍ട്ടിഫിക്കറ്റ് എന്താണെന്നും ഇന്ത്യയിലെ ഒരു പത്രപ്രവര്‍ത്തകനും തിരക്കിയില്ല.
ഹിന്ദി നടന്‍ രാജ് കുമാര്‍ കോഹ്ലി യുടെ മകന്‍ അര്‍മാന്‍ കോഹ്ലി കഴിഞ്ഞ 08 മാസമായി എന്‍സിബി കസ്റ്റഡിയില്‍ ജയിലിലാണ്, എന്നാല്‍ ഒരു ബഹളമോ ആരോപണമോ ഒരു എന്‍സിബി ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് ഭീഷണിയോ ഇല്ല. ഒരു എന്‍സിബി ഉദ്യോഗസ്ഥന്റെയും കുടുംബം പീഡിപ്പിക്കപ്പെട്ടിട്ടില്ല.
എന്നാല്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലാകുമ്പോള്‍, മഹാരാഷ്‌ട്ര സര്‍ക്കാരും പ്രത്യേകിച്ച് നവാബ് മാലിക്കും മതത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തിലേക്ക് വരുന്നു. ദേശസ്‌നേഹിയായ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുടെ കുടുംബാംഗങ്ങള്‍ക്ക് വധഭീഷണി മുഴക്കുന്നു.സമീര്‍ വാങ്കഡെയുടെ കുടുംബത്തിലെ സ്ത്രീകളെ നേരിട്ട് ആക്രമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: