തിരുവനന്തപുരം:സംസ്ഥാനത്ത് നിലവില്‍ 21 മൊബൈല്‍ മാവേലി യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുതെന്ന് ഭക്ഷ്യ മന്ത്രി ജി ആര് അനില്‍ നിയമസഭയില്‍ വ്യക്തമാക്കി. തീരദേശ-മലയോര-ആദിവാസി മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് മൊബൈല്‍ മാവേലി സ്റ്റോറുകള്‍ അനുവദിക്കുന്നത്. വില്‍പ്പനശാലകള്‍ക്ക് ആവശ്യമായ കെട്ടിടസൗകര്യം ലഭ്യമല്ലാത്ത മേഖലകളിലും പുതിയ വില്‍പ്പനശാലകള്‍ ആരംഭിക്കുന്നത് പ്രവര്‍ത്തന നഷ്ടം വരാവുന്ന മേഖലകളിലാണ് പ്രധാനമായും മൊബൈല്‍ മാവേലിയുടെ സേവനം അനുവദിക്കുന്നത്.
സംസ്ഥാനത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മൊബൈല്‍ മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം ലഭ്യമാക്കുന്നതിന്, KSRTC ബസുകള്‍ രൂപമാറ്റം വരുത്തി മൊബൈല്‍ മാവേലി യൂണിറ്റുകളാക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.
സപ്ലൈകോ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ 15 വര്‍ഷമെങ്കിലും പിറകിലാണ്.നിലവില്‍ ആധുനിക സാങ്കേതിക വിദ്യയുടെ നടപ്പാക്കല്‍ സബ്സിഡി ബില്ലിംഗില്‍ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്.
നിലവില്‍ സപ്ലൈകോയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി 29 സോഫ്റ്റ് വയറുകള്‍ ഉപയോഗത്തിലുണ്ട്.എന്നാല്‍ സപ്ലൈകോ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃതമായി നിരീക്ഷിക്കുവാനുള്ള സംവിധാനം നിലവിലില്ല.സപ്ലൈകോ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവമാകുന്നതിന് ERP (Enterprise Resource Planing) സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.
ഇതിലൂടെ ഓരോ വില്പ്പനശാലയിലേയും അതാത് ദിവസത്തെ സ്റ്റോക്ക്, പര്‍ച്ചേസ്, സെയില്‍സ് എന്നിവ കേന്ദ്രീകൃതമായി അറിയുവാന്‍ കഴിയും. പ്രസ്തുത വിവരങ്ങള്‍ ഒരു ഡാഷ് ബോര്‍ഡിലൂടെ ലോഗിന്‍ ചെയ്ത് പരിശോധിക്കാന്‍ സാധിക്കും.
സംസ്ഥാനത്തെ എല്ലാ സപ്ലൈകോ വില്‍പ്പന ശാലകളിലും ക്യാമറാ നിരീക്ഷണം ഏര്‍പ്പെടുത്തുവാനും ഉദ്ദേശിക്കുന്നു. സപ്ലൈകോയിലെ ഓണ്‍ലൈന്‍ വ്യാപാരം വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: