മുംബൈ: രാജ്യത്തുടനീളം ആയിരത്തിലധികം ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ടാറ്റ പവര്‍ സ്ഥാപിച്ചു. ഇതിനുപുറമെ ഏകദേശം 10,000 ഹോം ഇവി ചാര്‍ജിംഗ് പോയിന്റുകളുമായി പുതിയ നാഴികക്കല്ല് കമ്പനി കൈവരിച്ചു.
ആദ്യമായി മുംബൈ നഗരത്തിലാണ് ടാറ്റ പവര്‍ ചാര്‍ജറുകള്‍ സ്ഥാപിച്ചത്. നിലവില്‍ ഏകദേശം 180 നഗരങ്ങളിലും ഒന്നിലധികം സംസ്ഥാന, ദേശീയ പാതകളിലും വിവിധ ബിസിനസ് മോഡലുകള്‍ക്കും മാര്‍ക്കറ്റ് സെഗ്മെന്റുകള്‍ക്കും കീഴിലും കമ്പനിയുടെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. രാജ്യത്തുടനീളമുള്ള മുഴുവന്‍ ഹൈവേകളും ഇഹൈവേകളാക്കി മാറ്റുന്നതിനായി 10,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.
രാജ്യത്ത് ഇവി വിപ്ലവം സാധ്യമാക്കുന്നതിന്റെ ഭാഗമായി നേടിയ ആദ്യ നാഴികല്ലില്‍ ടാറ്റ പവര്‍ സിഇഒ & എംഡി പ്രവീര്‍ സിന്‍ഹ സന്തോഷമറിയിച്ച്. രാജ്യത്തെ ഏറ്റവും വലിയ ഇവി ചാര്‍ജിംഗ് സൊല്യൂഷന് ദാതാവാണ് ടാറ്റ പവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: