കൊല്ലം : സേവന സന്നദ്ധനായി ദുരന്തമുഖത്തേക്ക് പോകുന്ന യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പേരറിയാത്ത ആ യുവാവിന്റെ ചിത്രം നിരവധിപേരാണ് ലൈക്കും ഷെയറും ചെയ്തിരിക്കുന്നത്. പ്രകൃതി ദുരന്തം നടന്ന സ്ഥലത്തേക്ക് ഒരു ഓട്ടോയില്‍ കയറ്റാനുള്ള സാധനങ്ങളുമായി ഇരുചക്ര വാഹനത്തില്‍ പോകുന്ന യുവാവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ നെഞ്ചേറ്റിയിരിക്കുന്നത്. തന്റെ ആക്ടീവ സ്കൂട്ടറിൽ സന്നദ്ധ പ്രവര്‍ത്തനത്തിന് വേണ്ടി സാധനങ്ങള്‍ നിറച്ച് കാക്കി ട്രൗസറും ധരിച്ച് പോകുന്ന സേവാഭാരതി പ്രവര്‍ത്തകന്റെ ചിത്രം ആരോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ചിത്രം നിരവധിപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ദുരന്തമുഖത്തെ ശുചീകരണ പ്രവര്‍ത്തനത്തിനുള്ള പണി സാധനങ്ങളാണ് വാഹനത്തിൽ കരുതിയിരിക്കുന്നത്. കയറും മണ്‍വെട്ടിയും വട്ടിയും പിന്നെ കുടിവെള്ളവും കൊണ്ടാണ് യുവാവിന്റെ യാത്ര. ഹെൽമറ്റ് ഉപയോഗിക്കാനും മറന്നിട്ടില്ല.
ദുരന്തമുഖങ്ങളില്‍ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എന്നും സേവാഭാരതി മുന്നിൽതന്നെയുണ്ട്. ദുരന്തമുഖങ്ങളിൽ സേവാഭാരതിയുടെ പ്രവര്‍ത്തനം വലിയ ആശ്വാസമായിരുന്നു. ഇപ്പോഴുണ്ടായ ഉരുള്‍പൊട്ടലിൽ ദുരന്തംവിതച്ച കൂട്ടിക്കലിലും മലയോര പ്രദേശങ്ങളിലും ആയിരത്തോളം സേവാഭാരതി പ്രവര്‍ത്തകരാണ് സേവന നിരതരായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ദുരന്തങ്ങള്‍ ഉണ്ടാവുന്ന സമയത്ത് ഇതുപോലെ നിരവധി സേവാഭാരതി പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനത്തിന് വന്നു പോവുന്നു. അവര്‍ ആരാണെന്നോ എവിടെ നിന്നു വന്നുവെന്നോ? എന്തു ചെയ്യുന്നു എന്നൊന്നും ആരോടും പറയാറില്ല. പലപ്പോഴും നന്ദിവാക്കുകള്‍ക്കു പോലും കാത്തുനിൽക്കാതെ തങ്ങളുടെ പ്രവൃത്തി കഴിഞ്ഞ് മടങ്ങിപ്പോകും.
സര്‍ക്കാര്‍ അധികാരികള്‍ അവര്‍ക്കൊരു പ്രശംസയോ അംഗീകാരമോ നൽകാറില്ല. പലപ്പോഴും അവഗണനകള്‍ മാത്രമാണ് ലഭിക്കുക. എന്നാലും ദുരന്തമുഖങ്ങളിൽ അവര്‍ എന്നും സജീവമായി തന്നെ ഉണ്ടാകാറുണ്ട്. അവര്‍ വരുന്നു ആരെയും കാത്ത് നില്‍ക്കാതെ വേണ്ടത് ചെയ്യുന്നു. വൈകിട്ട് കൈകള്‍ കൂപ്പി ആ വീട്ടുകാരോട് ഒരു നമസ്തേ പറഞ്ഞു തിരികെ പോവും. ദുരന്തം നേരിടുന്നവരെ സഹായിക്കാന്‍ രാഷ്ട്രീയമോ മതമോ ജാതിയോ ഭാഷയോ അവര്‍ക്ക് തടസമാകാറില്ല. ഊരുംപേരും പറയാതെ ഇത്തരത്തിൽ കാക്കി ട്രൗസര്‍ ധരിച്ച ധാരാളം സേവാഭാരതി പ്രവര്‍ത്തകരെ ദുരന്തസ്ഥലങ്ങളിൽ കാണാം. സര്‍വ്വവും മറന്ന രക്ഷാപ്രവര്‍ത്തനത്തിനിടയിൽ പലരുടെയും ജീവന് നഷ്ടമായിട്ടുണ്ട്. എങ്കിലും സന്നദ്ധ സേവന പ്രവര്‍ത്തനം സേവാഭാരതി ഇന്നും തുടരുന്നു. അതൊരു തുടര്‍ച്ചയാണ് സേവനത്തിന്റെ ഒടുക്കമില്ലാത്ത തുടര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: