കോട്ടയം :ഭാരതീയ കരസേനയുടെ പരമ്പര്യമുയർത്തിപിടിച്ചുകൊണ്ടു അക്ഷീണ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ പാങ്ങോട് സൈനിക കേന്ദ്രത്തിലെ സേനാഗംങ്ങളെ കോട്ടയം ജില്ലാ ഭരണകൂടം അഭിനന്ദിക്കുകയും ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു. ഭാവിയിലും സംസ്ഥാനത്തിന് എല്ലാ സഹായവും നല്കാൻ ഭാരതീയ കരസേന എന്നും മുന്നിലുണ്ടാവുമെന്നു ചടങ്ങിൽ കരസേന ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
കോട്ടയത്ത് വെള്ളപ്പൊക്കത്തിൽ തകർന്നയിടങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയുമായി ഇപ്രാവശ്യവും പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നിന്നുള്ള കരസേന ഉദ്യോഗസ്ഥർ മുൻപന്തിയിലുണ്ടായിരുന്നു. കോട്ടിക്കലിലെ കാവാലിയിൽ ദുരിതാശ്വാസ സാമഗ്രികളുമായി രക്ഷാപ്രവർത്തനത്തിനെത്തിയ എത്തിയ ആദ്യ സംഘം പാങ്ങോട് സൈനിക കേന്ദ്രത്തിലെ നാൽപതു പേരടങ്ങുന്ന സൈനികരായിരുന്നു.
പ്രതികൂലവുമായ കാലാവസ്ഥയായിരിന്നിട്ടും ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന ലഭിച്ചു മണിക്കൂറുകൾക്കകം കരസേന സ്ഥലത്തെത്തുകയും പ്രദേശത്തെ രക്ഷാ,ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭരണകൂടത്തെ സഹായിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: