ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി 28 ന് റോമില്‍ എത്തും
ഒക്ടോബര്‍ 29,30 തീയതികളില്‍ റോമില്‍ വച്ചാണ് ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. ഇവിടെ നിന്നും സ്കോട്ട്ലാന്റിലെ ഗ്ലാസ്കോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നവംബര്‍ 1ന് അവിടെ കോപ്26 ഉച്ചകോടിയില്‍ സംസാരിക്കും.
കാലവസ്ഥ മാറ്റം സംബന്ധിച്ച ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണിനൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുക്കും . ജി20 ഉച്ചകോടിയില്‍ താലിബാന് ഭരണത്തിലായ അഫ്ഗാനിസ്ഥാന് ആയിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ചര്‍ച്ചയാകും.
തായ്ലാന്, ജപ്പാന്, ദക്ഷിണകൊറിയ രാജ്യങ്ങള്‍ക്കെതിരായ ചൈനീസ് നീക്കങ്ങളാണ് മറ്റൊരു പ്രധാന വിഷയമായി ജി20യില്‍ ഉയര്‍ന്നുവരുക. കോപ് 26 ല്‍ മറ്റു രാജ്യങ്ങളിലെ മുതിര്‍ന്ന ഭരണാധികാരികളെ കാണുന്ന പ്രധാനമന്ത്രി മോദി കാലവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: