ന്യൂദല്‍ഹി: 2021 ലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം നവംബര്‍ 19 ന് സംഭവിക്കും. പൂര്‍ണ്ണ ചന്ദ്രദിനത്തില്‍ സൂര്യനും ചന്ദ്രനുമിടയില്‍ ഭൂമി നേര് രേഖയില്‍ വരുമ്പോഴാണ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍ ഭാഗിക ചന്ദ്രഗ്രഹണത്തില്‍ ചന്ദ്രന്റെ ദൃശ്യമായ ഉപരിതലത്തിന്റെ ഒരു ഭാഗം മാത്രമാണ് ഭൂമിയുടെ ഇരുണ്ട ഭാഗത്ത് പതിക്കുക. ചന്ദ്രഗ്രഹണത്തെ ശ്രദ്ധേയമാക്കുന്നതും ഈ പ്രത്യേകതയാണ്.
നവംബറില്‍ സംഭവിക്കുന്ന ചന്ദ്രഗ്രഹണം ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ വളരെക്കുറച്ച് നേരത്തേക്ക് മാത്രമേ ദൃശ്യമാവുകയുള്ളു. അസമിലും അരുണാചല്‍ പ്രദേശിലുമായിരിക്കും ഇതു കാണാനാവുക. കൂടാതെ യുഎസ്, വടക്കന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, പസഫിക് സമുദ്ര മേഖല എന്നിവിടങ്ങളില്‍ ഈ ചന്ദ്രഗ്രഹണം കാണാന്‍ കഴിയും.
നവംബര്‍ 19 വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11:34 ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം വൈകുന്നേരം 05:33 ന് അവസാനിക്കും. അരുണാചല്‍ പ്രദേശിലെയും അസമിലെയും വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് ചന്ദ്രോദയത്തിനുശേഷം വളരെക്കുറച്ചു സമയത്തേക്ക് മാത്രമേ ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ അവസാനഘട്ടം ദൃശ്യമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: