തിരുവനന്തപുരം: നടന് പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ചില തിയെറ്റര്‍ ഉടമകള്‍ രംഗത്ത്. നിരന്തരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോണുകളില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു എന്ന ആരോപണം ഉയര്‍ത്തിയാണ് തിയെറ്റര്‍ ഉടമകള്‍ സിനിമകള്‍ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ന് നടന്ന തീയെറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്. അതേസമയം, കോവിഡ് പ്രതിസന്ധിയാണ് ഇത്തരത്തില്‍ സിനിമ പ്രവര്‍ത്തകരെ ഒ.ടി.ടി തെരഞ്ഞടുക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന് വ്യക്തമാക്കി ദിലീപ് പൃഥ്വിരാജിനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ കഴിഞ്ഞ മൂന്ന് സിനിമകളും ഒ.ടി.ടിയിലാണ് റിലീസ് ചെയ്തിട്ടുള്ളത്. ‘കോള്‍ഡ് കേസാ’ണ് ഒ.ടി.ടിയിലെത്തിയ പൃഥ്വിയുടെ ആദ്യ ചിത്രം. പിന്നാലെയെത്തിയ ‘കുരുതി’യും ‘ഭ്രമ’വും തിയേറ്റര്‍ കാണാതെ പോവുകയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്.അതേസമയം ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിയുടെ ചിത്രങ്ങള്‍.
ജോജു ജോര്‍ജ് നായകനാവുന്ന സ്റ്റാറില്‍ അതിഥിവേഷത്തിലാണ് പൃഥ്വി എത്തുന്നത്. ഒക്ടോബര്‍ 29ന് സ്റ്റാര്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: