ഫാന്റസിയും മിസ്റ്ററിയും ചേര്‍ന്ന മല്ലന് മുക്ക് എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി ഇതിനോടകം തന്നെ ജനശ്രദ്ധ ആകര്‍ഷിക്കുകയാണ്. കിടിലം എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ രാജേഷ് അന്തിക്കാട് നിര്‍മ്മിച്ച മല്ലന് മൂക്കിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അക്കി ആന്‍ഡ് അക്കാര എന്ന ഇരട്ട സംവിധായകരാണ്. ഡിഒപി പ്രിന്‍സ് ഫ്രാന്‍സിസ്. സംഗീതം എമില്‍ കാര്‍ട്ടണ്‍.
കെ 2141ബി എന്ന ഹെല് പ്ലാനറ്റ്, അതില്‍ നിന്നും വരുന്ന നരകതുല്യമായ ഉല്‍ക്കയെ കേന്ദ്രീകരിച്ചാണ് മല്ലന്‍മുക്ക് എന്ന വെബ് സീരീസിന്റെ കഥ നീങ്ങുന്നത്. ഭയാനകവും അത്യന്തം ജിജ്ഞാസപരവുമായ ഈ ചിത്രത്തിന്റെ മേക്കിങ് പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം ആയിരിക്കും. പി ആര് ഓ എം കെ ഷെജിന്‍ ആലപ്പുഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: