ലക്നോ:ഭാവിയില്‍ ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശങ്ങളില്‍ സമൃദ്ധിയുടെ പുതിയ വാതിലുകള്‍ തുറക്കാന്‍ പോകുന്ന സ്വാമിത്വ പദ്ധതിക്കു കേന്ദ്ര ഗവണ്മെന്റ് തുടക്കം കുറിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി സ്വാമിത്വ യോജന പ്രകാരം ഗ്രാമത്തിലെ വീടുകളുടെ ഉടമസ്ഥാവകാശ രേഖകള്‍, അതായത് വീടുകളുടെ ഉടമസ്ഥാവകാശം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ടോയ്ലറ്റുകളും ഉജ്ജ്വലയും പോലുള്ള പദ്ധതികളിലൂടെ സഹോദരിമാരും പെണ്മക്കളും സുരക്ഷിതരായും അന്തസ്സുള്ളവരായും അനുവപ്പെടുന്നു പ്രധാനമന്ത്രി ആവാസ് യോജനയില്‍, മിക്ക വീടുകളും വീട്ടിലെ സ്ത്രീകളുടെ പേരിലാണ്.
കുശിനഗറിലെ റോയല്‍ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു
മുന്‍കാലങ്ങളിലെ ഉത്തര്‍പ്രദേശിന്റെ ക്രമസമാധാന നിലയെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, 2017ന് മുമ്പുള്ള ഗവണ്മെന്റിന്റെ നയം മാഫിയകള്‍ക്ക് തുറന്ന കൊള്ളയ്ക്ക് അവസരം നല്‍കിയിരുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ഇന്ന്, യോഗിയുടെ നേതൃത്വത്തിന്‍കീഴില്‍, മാഫിയകള്‍ മാപ്പുചോദിച്ച് പലായനം ചെയ്യുകയാണ്. യോഗി ഗവണ്മെന്റിനു കീഴില്‍ മാഫിയകള്‍ ഏറെ കഷ്ടപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്തിന് ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ നല്കിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് ഉത്തര്‍പ്രദേശിന്റെ പ്രത്യേകത, എന്നിരുന്നാലും, ”ഉത്തര്‍പ്രദേശിന്റെ സ്വത്വം ഇതില്‍ മാത്രം പരിമിതപ്പെടുത്താനാവില്ല. ആറേഴു പതിറ്റാണ്ടായി മാത്രം ഉത്തര്‍പ്രദേശിനെ പരിമിതപ്പെടുത്താനാവില്ല. കാലാതീതമായ ഭൂമിയാണിത്, അതിന്റെ സംഭാവന കാലാതീതമാണ്”. ശ്രീരാമന് ഈ ഭൂമിയില്‍ അവതാരമെടുത്തു; ശ്രീകൃഷ്ണാവതാരവും ഇവിടെ പ്രത്യക്ഷപ്പെട്ടു. 24ല്‍ 18 ജൈന തീര്‍ത്ഥങ്കരരും ഉത്തര്‍പ്രദേശിലെത്തി. മധ്യകാലഘട്ടത്തില്‍, തുളസീദാസ്, കബീര്‍ദാസ് തുടങ്ങിയ യുഗപുരുഷന്മാരും ഈ മണ്ണില്‍ ജനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രവിദാസമുനിയെപ്പോലുള്ള സാമൂഹിക പരിഷ്കര്‍ത്താവിന് ജന്മം നല്‍കാനുള്ള ഭാഗ്യവും ഈ സംസ്ഥാനത്തിന് ലഭിച്ചു- പ്രധാനമന്ത്രി പറഞ്ഞു.
ഓരോ പടിയും തീര്‍ഥയാത്രയാകുന്നു, ഓരോ കണത്തിലും ഊര്‍ജമുള്ള പ്രദേശമാണ് ഉത്തര്‍പ്രദേശെന്നും പ്രധാനമന്ത്രി പറഞ്ഞു. വേദങ്ങളും പുരാണങ്ങളും രചിക്കുന്ന ജോലി ഇവിടത്തെ നൈമിഷാരണ്യത്തിലാണ് നടന്നത്. അവധ് മേഖലയില്‍ തന്നെ, ഇവിടെ അയോധ്യ പോലെ ഒരു തീര്‍ത്ഥാടനകേന്ദ്രമുണ്ട്- മോദി പറഞ്ഞു.
നമ്മുടെ മഹത്തായ സിഖ് ഗുരു പാരമ്പര്യത്തിനും ഉത്തര്‍പ്രദേശുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗ്രയിലെ ‘ഗുരു കാ താള്’ ഗുരുദ്വാര ഇപ്പോഴും ഔറംഗസേബിനെ വെല്ലുവിളിച്ച ഗുരു തേജ് ബഹാദൂര്‍ ജിയുടെ മഹത്വത്തിന് സാക്ഷിയാണ്.
കര്‍ഷകരില്‍ നിന്നുള്ള സംഭരണത്തില്‍ ഇരട്ട എന്ജിന് ഗവണ്മെന്റ് പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉല്പന്നങ്ങള് വാങ്ങുന്നതിനായി ഇതുവരെ ഏകദേശം 80,000 കോടി രൂപ ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 37,000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: