ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഉഡാന്‍ പദ്ധതി പ്രകാരം രാജ്യത്ത് 50 ലധികം പുതിയ വിമാനത്താവളങ്ങള്‍ ഉണ്ടാകുകയോ നേരത്തെ സര്‍വീസ് നടത്താത്തവ പ്രവര്‍ത്തനക്ഷമമാക്കുയോ ചെയ്തു. 900 ലധികം പുതിയ റൂട്ടുകള്‍ അംഗീകരിക്കപ്പെട്ടു. അതില്‍ 350 ലധികം റൂട്ടുകളില്‍ എയര്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.ശ്രീബുദ്ധന്റെ മഹാപരിനിര്‍വാണ സ്ഥലമായ കുശിനഗറില്‍ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശില്‍ വ്യോമ കണക്റ്റിവിറ്റി നിരന്തരം മെച്ചപ്പെടുന്നതിനാല്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വികസനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഉത്തര്‍പ്രദേശില്‍, കുശിനഗര്‍ വിമാനത്താവളത്തിന് മുന്നേ 8 വിമാനത്താവളങ്ങള്‍ ഇതിനകം പ്രവര്‍ത്തിക്കുന്നു. ലക്നൗ, വാരാണസി, കുശിനഗര്‍ എന്നിവയ്‌ക്ക് ശേഷം ജേവാര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു . അതിനുപുറമെ, അയോധ്യ, അലിഗഡ്, അസംഗഡ്, ചിത്രകൂട്ട്, മൊറാദാബാദ്, ശ്രാവസ്തി എന്നിവിടങ്ങളില്‍ വിമാനത്താവള പദ്ധതികള്‍ പുരോഗമിക്കുന്നു.
എയര്‍ ഇന്ത്യ സംബന്ധിച്ച സമീപകാല തീരുമാനം രാജ്യത്തെ വ്യോമയാന മേഖലയെ പ്രൊഫഷണലായി നടത്താനും സൗകര്യത്തിനും സുരക്ഷയ്‌ക്കും മുന്‍ഗണന നല്‍കാനും ഈ നടപടി സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഈ നടപടി ഇന്ത്യയുടെ വ്യോമയാന മേഖലയ്‌ക്ക് പുതിയ ഊര്‍ജ്ജം നല്‍കും. സിവില്‍ ഉപയോഗത്തിനായി പ്രതിരോധ വ്യോമമേഖല തുറക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇത്തരത്തിലുള്ള ഒരു പ്രധാന പരിഷ്‌കാരം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നടപടി വിവിധ എയര്‍ റൂട്ടുകളിലെ ദൂരം കുറയ്‌ക്കും. അടുത്തിടെ ആരംഭിച്ച ഡ്രോണ്‍ നയം കൃഷി മുതല്‍ ആരോഗ്യം, ദുരന്തനിവാരണം , പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ജീവിതത്തെ മാറ്റിമറിക്കുന്ന പരിവര്‍ത്തനമാണ് കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അടുത്തിടെ ആരംഭിച്ച പ്രധാനമന്ത്രി ഗതിശക്തി – ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഭരണം മെച്ചപ്പെടുത്തുക മാത്രമല്ല, റോഡ്, റെയില്‍, വ്യോമയാനം തുടങ്ങി എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളെയും പരസ്പരം പിന്തുണയ്‌ക്കുകയും പരസ്പര ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: