അബുദാബി: തുടര്‍ച്ചയായി നാലു പന്തുകളില്‍ നാലു വിക്കറ്റുകള്‍ കൊയ്തെടുത്ത് ചരിത്രം കുറിച്ച മീഡിയം പേസര്‍ കര്‍ട്ടിസ് കാംഫെറിന്റെ മിന്നും ബൗളിങ്ങില്‍ അയര്‍ലന്‍ഡിന് തകര്‍പ്പന്‍ വിജയം. ടി 20 ലോകകപ്പ് ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡ് ഏഴു വിക്കറ്റിന് നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചു.
107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. സ്കോര്‍: നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 106. അയര്‍ലന്‍ഡ് 15.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 107.
നെതര്‍ലന്‍ഡ്സ് ഇന്നിങ്സിലെ പത്താം ഓവറിലാണ് കാംഫെര്‍ നാലു വിക്കറ്റുകള്‍ വീഴത്തിയത്. തുടര്‍ച്ചയായ പന്തുകളില്‍ കോളിന് അക്കര്മാന് (11), റയന്‍ ടെന്‍ ഡോസ്ചേറ്റ്് (0), സ്കോട്ട് എഡ്വര്‍ഡ്സ് (0) റൂലോഫ് വാന്‍ ഡെര്‍ മെര്‍വെ (0) എന്നിവരെപുറത്താക്കി . രാജ്യാന്തര ടി 20 യില്‍ തുടര്‍ച്ചയായി നാലു പന്തില്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറാണ് കര്‍ട്ടിസ് കാംഫെര്‍. അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനും ശ്രീലങ്കയുടെ ലസിത് മലിംഗയുമാണ് നേരത്തെ ഈ നേട്ടം കൈവരിച്ച ബൗളര്‍മാര്‍. ടി 20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമാണ് കാംഫെര്‍. ഓസ്്ട്രേലിയയുടെ ബ്രെറ്റ് ലിയാണ് നേരത്തെ ഹാട്രിക്ക്് നേടിയ താരം.
കാംഫെറിന്റെ പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ നെതര്‍ലന്‍ഡ് 20 ഓവറില്‍ 106 റണ്‍സിന് പുറത്തായി. 51 റണ്‍സ് എടുത്ത ഓപ്പണര്‍ മാക്സ് ഒ ഡൗഡാണ് നെതര്‍ലന്‍ഡ്സിന്റെ ടോപ്പ് സ്്കോറര്‍. ക്യാപ്റ്റന്‍ പീറ്റര്‍ സീലാര്‍ 21 റണ്‍സ് എടുത്തു.
107 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ്് ചെയ്ത അയര്‍ലന്‍ഡ് അനായാസം ജയിച്ചുകയറി. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് 30 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴു റണ്‍സ് എടുത്ത കര്‍ട്ടിസ് കാംഫെറും കീഴടങ്ങാതെ നിന്നു. ഗാരെത്ത് ഡെലാനി 44 റണ്‍സ് എടുത്തു.
ആദ്യ ദിനത്തില്‍ നടന്ന ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ സ്്കോട്ലന്‍ഡ് ആറു റണ്‍സിന് ബംഗ്ലാദേശിനെ അട്ടിമറിച്ചു.
141 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു പിടിച്ച ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 134 റണ്‍സേ നേടാനായുളളൂ. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലന്ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 140 റണ്‍സാണെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: