ശ്രീനഗര്‍: സാധാരണക്കാരെ കൊല്ലുന്ന ഒരൊറ്റ തീവ്രവാദിയെപ്പോലും വെറുതെ വിടില്ലെന്ന് ജമ്മുകശ്മീരിലെ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന. കശ്മീരികളല്ലാത്ത ഏഴ് പേരെയാണ് തീവ്രവാദികള്‍ ഒക്ടോബറില്‍ ഇതുവരെ വെടിവെച്ച് കൊന്നത്.
തീവ്രവാദികളുടെ ഈ അക്കൗണ്ട് വൈകാതെ സെറ്റില്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തില്‍ നിന്നും ജമ്മു കശ്മീര്‍ എന്ന കേന്ദ്രഭരണപ്രദേശത്തെ മുക്തമാക്കുമെന്നും രവീന്ദ്ര റെയ്ന പ്രഖ്യാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബീഹാറില്‍ നിന്നുള്ള മൂന്ന് പേരെയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളെയും തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. ശ്രീനഗര്‍, പുല്‍വാമ, കുല്‍ഗം ജില്ലകളിലെ മുന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നി്ന്നുള്ള തൊഴിലാളികളെ കൊല്ലുക എന്നത് ഒരു പാകിസ്ഥാന് പദ്ധതയിലാണ്. ഇത് വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരിലും ന്യൂനപക്ഷസമുദായാംഗങ്ങളായ ഹിന്ദുക്കളിലും സിഖുകാരിലും ഭയമുണര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഈ ഗുഢാലോചനകള്‍ പരാജയപ്പെടുത്തി ജമ്മു കശ്മീരിനെ തീവ്രവാദികളില്‍ നിന്നും മുക്തമാക്കും. – അദ്ദേഹം പറഞ്ഞു.
മനുഷ്യത്വത്തിനെതിരെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടിവരും. ഇക്കാര്യത്തില്‍ തീവ്രവാദികളുടെ കണക്ക് തീര്‍ത്തുകൊടുക്കുമെന്നും രവീന്ദ്ര റെയ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: