തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാന്‍ 24 ന്യൂസ് ശ്രമിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മനീതി സംഘത്തിന് അകമ്പടി സേവിച്ച ഏകമലയാളം ചാനലാണ് 24 ന്യൂസ്. ശബരിമല തകര്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി നടത്തിയ നീക്കങ്ങള്‍ ഓരോന്നോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.
മോണ്സന് മാവുങ്കലും സഹിന് ആന്റണിയും ചേര്‍ന്ന് സൃഷ്ടിച്ച വ്യാജചെമ്പോല ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായി രൂപപ്പെട്ടതാണ്. മുഖ്യമന്ത്രിക്കും ഈ വിവരം അറിയാമായിരുന്നു. തൃപ്തി ദേശായിയുടെ നീക്കത്തിനും മനീതി സംഘത്തിന്റെ വരവിനുപിന്നിലും ഇതേ സംഘം തന്നെ ആയിരുന്നു. ചാനലിനെ ഇപ്പോള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. സഹിന് ആന്റണിയും അരുണ്കുമാറുമെല്ലാം സി. പി. എമ്മിന്റെ പടയാളികള്‍ മാത്രമാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
എല്ലാ ചാനലുകളിലുമുള്ള സി. പി. എം കേഡറുകളെ മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്ന് കോ ഓര്‍ഡിനേറ്റ് ചെയ്തത്. ഒന്നാമത്തെ ചാനലിലെ പ്രധാന മഹിളാരത്നം ആ കാലത്ത് പല വനിതാ മാധ്യമപ്രവര്‍ത്തകരേയും മലകയറാന്‍ നിര്‍ബന്ധിച്ച വിവരം നേരത്തെ ഞാന്‍ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ പുറത്തു പറഞ്ഞിരുന്നു. ഇനിയും കൂടുതല്‍ തെളിവുകള്‍ ഈ വിഷയത്തില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാമെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: