എച്ച് എം ഡി ഗ്ലോബലിന്റെ ഏറ്റവും വില കുറഞ്ഞതും എന്നാല്‍ മികച്ച സവിശേഷതകളുമുള്ള ‘ബഡ്ജറ്റ് ഫ്രണ്ട്ലി’ 5ജി ഫോണായ നോക്കിയ ജി 300 പുറത്തിറങ്ങുന്നു. സ്നാപ്പ്ഡ്രാഗണ്‍ 400 സീരീസ് ചിപ്പ്സെറ്റ്, ട്രിപ്പിള്‍ റിയര്‍ ക്യാമറ, 18 വാട്ട്സ് ഫാസ്റ്റ് ചാര്‍ജിങ്ങ് തുടങ്ങിയവയാണ് ഫോണിന്റെ പ്രത്യേകതകള്‍. നാല് ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റ് മാത്രമാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുന്നത്. ഇത് ഗ്രേ നിറത്തിലാണ് ലഭ്യമാവുക.
ഈ മാസം 19 മുതല്‍ യുഎസ്സില്‍ ഈ ഫോണ്‍ വില്‍പ്പനയ്ക്കെത്തും. എന്നാല്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ എന്നെത്തുമന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 പ്രൊസസറുള്ള നോക്കിയ ജി 300 ആന്‍ഡ്രോയ്ഡ് 11 ലാകും പ്രവര്‍ത്തിക്കുന്നത്. 6.52 ഇഞ്ച് എച്ച്ഡി+ (720 1600 പിക്സല്‍) ഡിസ്പളേയും 20:9 ആസ്പെക്ട് റേഷ്യോയുമാണ് ഇതിനുള്ളത്. ക്യാമറയെ പ്രതീക്ഷിച്ചിരിക്കുന്നവരെയും നോക്കിയ ജി 300 നിരാശപ്പെടുത്തുന്നില്ല. അപ്പര്‍ച്ചര്‍ ഉള്ള 16 എംപി െ്രെപമറി സെന്‍സര്‍, 5എംപി അല്‍ട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയും, സെല്ഫ്കള്ക്കായി മുന്‍ഭാഗത്ത് 8എംപി ക്യാമറയും ഇതിലുണ്ട്.
64 ജിബിയുള്ള ഓണ്‍ബോര്‍ഡ് സ്റ്റോറേജിനെ മൈക്രോ എസ്ഡി കാര്‍ഡ് വഴി 1ടിബിവരെ വിപുലീകരിക്കാന്‍ സാധിക്കും. പതിവില്‍നിന്ന് മാറി സൈഡ് മൗണ്ട് ഫിംഗര്‍ പ്രിന്റ് സെന്‍സറാണ് നോക്കിയ ജി 300 ലുള്ളത്. നീണ്ട ബാക്കപ്പിനായി 4,470 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജ് 3.0 വിന് അനുയോജ്യമായ തരത്തിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. കണക്ടിവിറ്റി ഓപ്ഷനുകളില്‍ 5ജി, 4ജി എല്‍ടിഇ, വൈഫൈ 802.11മര, ബ്ലൂടൂത്ത് ്5, ജിപിഎസ്, എജിപിഎസ്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നിവയുമുണ്ട്.
ഇത്രയും പ്രത്യേകതകളുള്ള ഈ ഫോണിന്റെ വില വെറും 15,000 രൂപ മാത്രമാണ്. നിലവില്‍ പുറത്തിറങ്ങിയിട്ടുള്ള 5ജി ഫോണുകളില്‍ വെച്ച് ഏറ്റവും കുറഞ്ഞ വിലയാണിത്. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളതില്‍ വെച്ച് ഏറ്റവും വില കുറഞ്ഞ 5ജി ഫോണായിരിക്കും ‘നോക്കിയ ജി 300’. ഇത് പുറത്തിറങ്ങുന്നതിലൂടെ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് നോക്കിയ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: