തിരുവനന്തപുരം: 2020 ലെ സംസ്ഥാന ചചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യക്ക് മികച്ച നടനുള്ള അവാര്‍ഡും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിന് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് മികച്ച ചിത്രം. എന്നിവര്‍ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകനായി. സുധീഷ് (എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം) മികച്ച സ്വഭാവ നടനും ശ്രീരേഖ (വെയില്) സ്വഭാവ നടിയുമായി. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
സുഹാസിനി മണിരത്നമായിരുന്നു ജൂറി ചെയര്‍പേഴ്സണ്‍. പി. ശേഷാദ്രിയും ഭദ്രനുമായിരുന്നു് പ്രാഥമിക ജൂറികളുടെ ചെയര്പേഴ്സണ്മാര്.സുരേഷ് പൈ, മധു വാസുദേവന്‍, ഇ.പി. രാജഗോപാലന്‍, ഷഹനാദ് ജലാല്‍, രേഖാ രാജ്, ഷിബു ചക്രവര്‍ത്തി, സി.കെ. മുരളീധരന്, മോഹന്‍ സിതാര, ഹരികുമാര്‍, മാധവന്, നായര്‍, എന്‍. ശശിധരന് എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: