ന്യൂദല്‍ഹി: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി ബിസിസിഐ അവതരിപ്പിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെ ബിസിസിഐയാണ് പുതിയ ജേഴ്സിയുടെ ചിത്രം പുറത്തുവിട്ടത്.
ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറെ എന്നിവരാണ് പുതിയ ജേഴ്സിയുടെ മോഡലുകളായി എത്തിയിരിക്കുന്നത്. കടും നീല കളറില്‍ തയ്യാറാക്കിയ ജേഴ്സിക്ക് ‘ബില്യണ്‍ ചിയേര്‍സ് ജേഴ്സി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 18-ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ പുതിയ ജേഴ്സി ധരിച്ചാണ് കളിക്കും.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17നാണ് ആരംഭിക്കുക. ഒക്ടോബര്‍ 23 മുതല്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ എട്ടിന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. ലോകകപ്പില്‍ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ 24 നാണ് ഈ മത്സരം. പുതിയ ജേഴ്സിയുടെ ചിത്രം മിനിട്ടുകള്‍ക്കുള്ളില്‍ വൈറലായിട്ടുണ്ട്. കടുംനീലക്കളറിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: