ന്യൂദല്‍ഹി: അഞ്ചു ദിവസത്തേ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസ് നാവികസേനാ മേധാവി അഡ്മിറല്‍ മൈക്കിള്‍ ഗില്‍ഡേ കഴിഞ്ഞ ദിവസം രാജ്യത്തെത്തി. സന്ദര്‍ശനത്തിന്റെ ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, ഭാരത സര്‍ക്കാരിന്റെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ത്യന്‍ നാവികസേനയുടെ മുംബൈയിലുള്ള പശ്ചിമ നാവിക കമാന്‍ഡ്, വിശാഖപട്ടണത്തെ കിഴക്കന്‍ നാവിക കമാന്‍ഡ് എന്നിവയും അഡ്മിറല്‍ ഗില്‍ഡേ സന്ദര്‍ശിക്കും. ഒപ്പം, അതാത് കമാന്‍ഡര്‍ ഇന്‍ ചീഫുമാരുമായി അദ്ദേഹം ആശയവിനിമയവും നടത്തും. ഇന്ത്യന്‍ സംഘത്തോടൊപ്പം അമേരിക്കന്‍ നാവികസേനയുടെ കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പില്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്യും. അമേരിക്കന്‍ നാവികസേനയുമായി വിവിധ വിഷയങ്ങളില്‍ അടുത്ത സഹകരണമാണ് ഇന്ത്യന്‍ നാവികസേനക്കുള്ളത്.
അഭ്യാസങ്ങള്‍, പരിശീലന പരിപാടികള്‍, സൈനികേതര കപ്പലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ മുന്‍ കൂട്ടി കൈമാറുന്നത് സംബന്ധിച്ച പരിശീലനങ്ങള്‍, അഭിപ്രായങ്ങളുടെ കൈമാറ്റം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ വര്‍ഷവും നടക്കാറുള്ള എക്സിക്യൂട്ടീവ് സ്റ്റീയറിങ് ഗ്രൂപ്പ് യോഗങ്ങളിലൂടെയാണ് ഇവ ഏകോപിപ്പിക്കുന്നത്. ഇതിനുപുറമേ ഇന്ത്യയുടെയും അമേരിക്കയുടെയും നാവികസേന യുദ്ധകപ്പലുകള്‍ ഇരു രാഷ്ട്രങ്ങളുടെയും തുറമുഖങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: