കോട്ടയം: തിന്മകള്ക്ക് തണലായി കേരളത്തില്‍ മാധ്യമ-രാഷ്ട്രീയ അന്തര്‍ധാരയുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപതയുടെ മുഖപത്രം പാലാ ദൂതില്‍ ‘വിശ്വാസികള്‍ക്കായി സാമൂഹ്യതിന്മകള്ക്കെതിരേ ഒരുമിക്കാം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.
തിന്മയുടെ ശക്തികളെ ഒറ്റപ്പെടുത്തി എതിര്‍ത്തു തോല്പ്പിക്കുന്നതിനു പകരം അവര്‍ക്കു തണലൊരുക്കുകയും നന്മയുടെ വക്താക്കളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന മാധ്യമ-രാഷ്ട്രീയ-സാമുദായിക അന്തര്‍ധാര കേരളത്തില്‍ ശക്തമാണെന്ന് അദ്ദേഹം കുറിച്ചു. തിന്മയ്ക്കെതിരേ ശബ്ദിക്കരുത്, സംസാരിച്ചാല്‍ വായടപ്പിക്കും, പിന്മാറണം, നിലപാടുകള്‍ മാറ്റണം, മാപ്പു പറയണം, കേസെടുക്കണം തുടങ്ങിയ ആഹ്വാനങ്ങള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ മുഴങ്ങുന്നുണ്ട്.
അധികമാരും പറയാനാഗ്രഹിക്കാത്ത യാഥാര്‍ഥ്യങ്ങള്‍ കുര്‍ബാന മധ്യേ സൂചിപ്പിച്ചത് ചിലര്‍ വസ്തുതകള്‍ മനസ്സിലാക്കാതെ തെറ്റിദ്ധരിച്ചു. ഏതെങ്കിലും മതസ്ഥരുടെ പൊതുവായ കാര്യത്തെക്കുറിച്ചല്ലെന്നും ഏതെങ്കിലും മതത്തോടുള്ള വിരോധം കൊണ്ടോ എതിര്‍പ്പുകൊണ്ടോ അല്ലെന്നും കൃത്യമായി പറഞ്ഞിരുന്നു. വാക്കുകള്‍ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് അവരവരുടെ അജണ്ടകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെയും മാധ്യമ ചര്‍ച്ചകളെയും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെയും ജാതി-മത-രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക നായകരെയും ഏവരും തിരിച്ചറിയണം.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമായി. പ്രണയക്കുരുക്കുകള്‍ നിരവധി യുവാക്കളുടെ ജീവിതം കവരുന്നു. പ്രണയം, മയക്കുമരുന്നുപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നതിനുമപ്പുറം മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേഷങ്ങളണിഞ്ഞ് ഗൗരവേമറിയ ആഗോള പ്രതിഭാസങ്ങള്‍ നമ്മുടെ നാട്ടിലും അരങ്ങേറുന്നുണ്ട്, ബിഷപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: