ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വെന്നിക്കൊടി പാറിക്കുമെന്ന് എബിപി സീ വോട്ടര്‍ സര്‍വേ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ഗോവ, ഉത്തര്‍ഖണ്ഡ്, മണിപ്പൂര്‍, ഗോവാ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം തുടരും. പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്നും സര്‍വെ ഫലം പറയുന്നു.
ഉത്തര്‍പ്രദേശില്‍ വോട്ടിംഗ് ശതമാനം നിലനിര്‍ത്തി ആകെയുള്ള 403 സീറ്റില്‍ 250ന് അടുത്ത് സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രവചനം. രണ്ടാമതെത്തുന്ന സമാജ് വാദി പാര്‍ട്ടിക്ക് 130 മുതല്‍ 138 സീറ്റ് വരെ ലഭിക്കും. ബിഎസ്പിക്ക് പരമാവധി 19 നും കോണ്‍ഗ്രസിന് മൂന്നുമുതല്‍ ഏഴ് സീറ്റ് വരെ ലഭിച്ചേക്കാം.
മണിപ്പൂരില്‍ ബിജെപി 25 സീറ്റുകല്‍ വരെ നേടും. സഖ്യ കക്ഷികള്‍ക്കൊപ്പം കേവല ഭൂരിപക്ഷം നേടുമെന്നും സര്‍വെ പറയുന്നു. കോണ്‍ഗ്രസിന് 18 മുതല്‍ 22 വരെ സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സര്‍വെ പറയുന്നു.
ഉത്തര്ഖണ്ഡില് ബിജെപി 45 ശതമാനം വോട്ടുകള്‍ നേടി അധികാരത്തിലെത്തും. 70 അംഗ സഭയില്‍ 42 മുതല്‍ 46 സീറ്റുകള്‍വരെ നേടും. കോണ്‍ഗ്രസിന് ലഭിക്കുക് കേവലം 35 ശതമാനം വോട്ടുകളാണ്. പരമാവധി 25 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിക്കുന്നു.
40 അംഗ ഗോവാ നിയമസഭയില്‍ 24 മുതല്‍ 28 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തും. കോണ്‍ഗ്രസിന് പരാമവധി അഞ്ചും ആംആദ്മി പാര്‍ട്ടി ഏഴ് സീറ്റ് വരെ നേടുമെന്നും സര്‍വെ പറയുന്നു.
കോണ്‍ഗ്രസിന് പഞ്ചാബ് നഷ്ടമാകുമെന്നും പരമാവധി 47 സീറ്റുകളിലേയ്ക്ക് ഒതുങ്ങുമെന്നാണ് സര്‍വെ റിപ്പോര്‍ട്ട്. അകാലിദളിന് 17 മുതല്‍ 25 സീറ്റുകള്‍ വരെ ലഭിക്കും. എഎപിക്ക് 55 സീറ്റുകള്‍ വരെ ലഭിക്കാമെന്നും സര്‍വെ പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: