ഏരുമേലി: കഴിഞ്ഞ ദിവസം പാലാ സെന്റ് തോമസ് കോളേജില്‍ നടന്ന പ്രണയ കൊലപാതക കേസിനു പിന്നാലെ വെച്ചുച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം. വെച്ചൂച്ചിറ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയേയും ഒപ്പം മാതാവിനേയും മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി ചരള ഓലിയ്ക്കപ്ലാവില് ആഷിക്ക് അഷ്റഫ് 26 നെ പോലീസ് അറസ്റ്റ് ചെയ്തു.
മുന്‍പ് പ്രണയത്തിലായിരുന്നു ഇവര്‍. എന്നാല്‍ ആഷിഖ് ലഹരി മയക്കുമരുന്നുകള്‍ക്ക് അടിമയാണന്ന് മനസിലായതോടെ യുവാവിനെ ഇഷ്ടമല്ലന്നും പ്രണയത്തിനില്ലെന്നും പെണ്‍കുട്ടി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം എരുമേലിയില്‍ വെച്ച് ഇരുവരും സംസാരിക്കുകയും യുവതി പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തിരുന്നു. ശേഷം പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ കയറി വീട്ടില്‍ പോവുകയും ഇതിനു പിന്നാലെ വീട്ടില്‍ എത്തിയ യുവാന്‍ വീട്ടുകാരോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് പറയുകയും ചെയ്തു.
തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയോട് ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചതോടെ വീട്ടുകാര്‍ ഇടപെടുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ബഹളമാകുകയും നാട്ടുകാര്‍ എത്തിയതോടെ യുവാവ് തിരിച്ചു പോകുകയുമായിരുന്നു.എന്നാല്‍ യുവാവ് പിന്നീട് പ്രണയത്തിലായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളും മറ്റും കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു ഇതേ തുടര്‍ന്ന് പെണ്‍കുട്ടി വെച്ചുച്ചിറ പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: