അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ ആറു ദിവസമായി കാണാതായ സിപിഎം അംഗവും മത്സ്യതൊഴിലാളിയുമായ സജീവന്റെ വീട് മുന്‍ മന്ത്രി ജി.സുധാകരന് സന്ദര്‍ശിച്ചു. ഭാര്യ സജിത, അമ്മ, മകന് മറ്റ് ബന്ധുകള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സജീവന് ഫോണ്‍ കൊണ്ടു പോകാതിരുന്നതാണ് കണ്ടുപിടിക്കാന്‍ കാലതാമസം വരുത്തുന്നതെന്ന് സുധാകരന് പറഞ്ഞു.
എസ്പി അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് ഏറ്റവും ഒടുവിലത്തെ സ്ഥിതിഗതികള്‍ ആരായുകയും കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുകയും സംസ്ഥാനമാകെ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എസ്.പി അറിയിച്ച വിവരവും കുടുംബാംഗങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: