വയനാട് : വയനാട് മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ പി.വി. ബാലചന്ദ്രന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വവുമായി ബാലചന്ദ്രന് കുറച്ചുനാളുകളായി അകല്‍ച്ചയിലായിരുന്നു. തുടര്‍ന്ന് ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ കൂടി ഉടലെടുത്തതോടെയാണ് രാജി വെക്കുന്നത്.
കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ പരാജയപ്പെട്ടതോടെ അണികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്നും രാജി പ്രഖ്യാപനത്തിനിടെ ബാലചന്ദ്രന് അറിയിച്ചു. ഭാവി തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും52 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് ബാലചന്ദ്രന് ഇതോടെ അവസാനിപ്പിച്ചത്. കെഎസ്യു മുതല്‍ ബാലചന്ദ്രന് പാര്‍ട്ടിയുടെ ഭാഗമാണ്. ഭാവി തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.
അതേസമയം ബാലചന്ദ്രന് സിപിഎമ്മില്‍ പ്രവേശിച്ചേക്കും. ഇടത് പ്രവേശനം തള്ളുന്നില്ലെന്നും ബാലചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം നേതൃത്വവുമായി ബാലചന്ദ്രന് ചര്‍ച്ച നടത്തിയെന്നാണ് സൂചന.
2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ് ബാലചന്ദ്രന് കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായത്. കല്‍പ്പറ്റയില്‍ വയനാട് ജില്ലയ്ക്ക് പുറത്തുള്ള ടി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബാലചന്ദ്രന് പ്രതിഷേധിച്ചിരുന്നു. ശേഷം ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ കൈക്കൂലി വിവാദത്തില്‍ ബാലചന്ദ്രനെതിരെയുള്ള ഡിസിസി അന്വേഷണ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ കടന്നാക്രമിച്ച് രംഗത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: