തിരുവനന്തപുരം: നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും യൂണിഫോമിട്ട തോക്ക് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്കും തോക്ക് ലൈസന്‍സുള്ള നാട്ടുകാര്‍ക്കും അനുമതി നല്കി ഉത്തരവിറക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ആരണ്യഭവന് കോംപ്ലക്സ്കില്‍ ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നായ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളുടെ ലഘൂകരണത്തിന് സര്‍ക്കാര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനംമന്ത്രി എ.കെ. ശശീന്ദ്രന് അധ്യക്ഷനായി. അഗളി വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച മരുതിയുടെ ആശ്രിതര്‍ക്കുള്ള ആശ്വാസ ധനസഹായം മന്ത്രി നല്കി.
ചടങ്ങില്‍ വി.കെ. ശ്രീകണ്ഠന് എംപി, എ. പ്രഭാകരന് എംഎല്‍എ എന്നിവര്‍ വന്യജീവി സംരക്ഷണ സന്ദേശം നല്കി. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്കുമാര്‍ സിന്‍ഹ മുഖ്യപ്രഭാഷണം നടത്തി. മുഖ്യ വനം മേധാവി പി.കെ. കേശവന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ്, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.വി. ഉത്തമന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: