കൊച്ചി: കേരളത്തില്‍ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും ഉദ്യോഗസ്ഥന്മാരും തട്ടിപ്പുകാര്‍ക്കൊപ്പമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പുരാവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്സണ് മാവുങ്കലിന് സംസ്ഥാനത്തെ ഭരണപ്രതിപക്ഷ ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു.
ഓരോദിവസവും ഓരോ തട്ടിപ്പുകളാണ് പുറത്ത് വരുന്നത്. പ്രധാനമന്ത്രി അമേരിക്കയില്‍ പോയി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രാജ്യത്തിന്റെ പുരാവസ്തുക്കള്‍ തിരിച്ചെത്തിച്ചപ്പോള്‍ കേരളസര്‍ക്കാര്‍ വ്യാജ പുരാവസ്തുക്കള്‍ വിറ്റ് തട്ടിപ്പു നടത്തുന്ന കള്ളന്മാര്ക്ക് ചൂട്ടുപിടിക്കുകയാണ്. ഈ തട്ടിപ്പ് ഒരു വ്യക്തി മാത്രം നടത്തിയതല്ല സര്‍ക്കാരിന്റെ അറിവോടെയാണ് നടന്നതെന്നും അദേഹം ആരോപിച്ചു.
ഡിജിപിയുമായും എഡിജിപിയുമായും ബന്ധമുള്ള പ്രതിയെ പറ്റി കേരള പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഈ കേസ് ഇഡി അന്വേഷിക്കണമെന്നാണ് ഇപ്പോഴത്തെ ഡിജിപി പറഞ്ഞത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പുരാവസ്തുക്കളുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ഈ തട്ടിപ്പിനെ പറ്റി നേരത്തെ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
മൂന്ന് വര്‍ഷം മുമ്പ് തന്നെ ഇയാള്‍ തട്ടിപ്പ് കാരനാണെന്ന് പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഉന്നത പൊലീസുകാര്‍ ഇയാളുമായി അടുപ്പം തുടര്‍ന്നതെന്ന ചോദ്യത്തിന് ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. രാജ്യം മുഴുവന്‍ അഴിമതിക്കെതിരെ ശക്തമായ മുന്നേറ്റം നടക്കുമ്പോള്‍ കേരളത്തില്‍ അഴിമതിയുടെ കൂത്തരങ്ങാണ് കാണുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്നത് മലയാളികളാണ്. അതിന് കാരണം ഇവിടെ എല്ലാ തട്ടിപ്പുകളും സര്‍ക്കാര്‍ സംരക്ഷണത്തിലാണ് എന്നതാണ്. എല്ലാ കേസുകളും സര്‍ക്കാര്‍ ഒതുക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: