ന്യൂ മെക്സിക്കോ: താലിബാന് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ യുഎസിലേക്ക് കുടിയേറിയ അഫ്ഗാന് അഭയാര്‍ത്ഥികള്‍ യുഎസ് സൈനിക ഉദ്യോഗസ്ഥയെ കയ്യേറം ചെയ്്തതായി പരാതി. ന്യൂ മെക്സിക്കോ നഗരത്തിലെ ഡോണ അന്ന എന്ന അഭയാര്‍ത്ഥി കേന്ദ്രത്തില്‍ താത്കാലികമായി പാര്‍പ്പിച്ചിരുന്ന ഒരു കൂട്ടം അഫ്ഗാന് പൗരന്മാര് ചേര്‍ന്ന് വനിത സൈനിക ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നാണ് പരാതി.
നൈറ്റ് ഡ്യൂട്ടിക്കിടെ നാലോളം അഫ്ഗാന് പൗരന്മാര് ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ ആക്രമണത്തെ തുടര്‍ന്ന് അഭയാര്‍ത്ഥി കേന്ദ്രത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആര്‍ക്കുമെതിരേയും കേസെടുത്തിട്ടില്ല, പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ 20 കൊല്ലം നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം മടങ്ങിയതിനു പിന്നാലെ താലിബാന് ഭരണത്തെ തുടര്‍ന്ന് രാജ്യം വിട്ട നിരവധി അഫ്ഗാന് പൗരന്മാര്ക്ക് അമേരിക്ക അഭയം നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കൃത്യമായ പരിശോധനകള്‍ കൂടാതെ അഫ്ഗാനിസ്ഥാനിലെ പൗരന്മാര്ക്ക് യുഎസില്‍ അഭയം നല്‍കിയതില്‍ ആരോപണം ഉയര്‍ത്തിരുന്നു.
അതിനിടെയാണ് സൈനിക ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതോടെ അഭയാര്‍ത്ഥി നയം പുനഃപരിശോധിക്കണം എന്നൊരു ആവശ്യവും രാജ്യത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: