ന്യൂദല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ വാനോളം പുകഴ്ത്തി സുപ്രീംകോടതി.
മറ്റൊരു രാജ്യത്തിനും ചെയ്യാനാവാത്തത് ഇന്ത്യ ചെയ്തെന്ന് ജസ്റ്റിസ് എം.ആര്. ഷാ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ‘ഇന്ത്യയുടെ ജനസംഖ്യയും വലിപ്പം, വാക്സിന് നല്‍കുന്നതിനുള്ള ഭാരിച്ച ചെലവ്, ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം, നമ്മള് അഭിമുഖീകരിക്കുന്ന പ്രതികൂല സാഹചര്യം….ഇക്കാര്യത്തില്‍ നമ്മള് എല്ലാവര്ക്കും മാതൃകയാകുന്ന ചുവടുവെച്ചു…മറ്റൊരു രാജ്യത്തിനും ഇന്ത്യ ചെയ്തത് ചെയ്യാനായില്ല,’ – ഈ കേസില്‍ വാദം കേട്ട ജഡ്ജിമാര്‍ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് അപ്പോഴും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മടിച്ചില്ലെന്നതാണ് അപമാനകരമായ വസ്തുത. അരലക്ഷം നല്‍കാനുള്ള തീരുമാനം തമാശയായിപ്പോയെന്നും അഞ്ച് ലക്ഷം കൊടുക്കണമെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ ഈ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കുറ്റപ്പെടുത്തിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാവപ്പെട്ടവന് ഓരോ മാസവും 6,000 രൂപ വീതം വര്‍ഷം 72,000 രൂപ നല്‍കുമെന്ന് അവരുടെ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ഒരു സംസ്ഥാനസര്‍ക്കാരുകള്‍ക്കും ഈ പദ്ധതി നടപ്പാക്കാനായിട്ടില്ല. അപ്രായോഗികമായ ആശയങ്ങള്‍ പറയുന്ന കോണ്‍ഗ്രസാണ് ഇപ്പോള്‍ കോവിഡ് മൂലം മരിക്കുന്നവര്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന 50,000 രൂപയുടെ നഷ്ടപരിഹാരത്തെ തള്ളിപ്പറഞ്ഞത്.
അതേ സമയം കോവിഡ് മൂലം ആത്മഹത്യചെയ്തവരെ വരെ ഉള്‍പ്പെടുത്തി ധനസഹായം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ശ്ലാഘിച്ച് കൊണ്ട് അപൂര്‍വ്വമായി മാത്രം പ്രകടിപ്പിക്കാറുള്ള കീഴ് വഴക്കം സുപ്രീംകോടതി പുലര്‍ത്തി. ഇക്കാര്യത്തില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണെന്നും പ്രയാസമനുഭവിച്ചവര്‍ക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ജസ്റ്റിസ് ഷാ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
കോവിഡ് മരണത്തിന്റെ നഷ്ടം നികത്താന്‍ നമുക്കാവില്ല. എന്നാല്‍ ചിലതെങ്കിലും ചെയ്യാനാവും,’ – സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: