കോഴിക്കോട്: തുഷാരഗിരിയിലെ വനഭൂമിയും വെള്ളച്ചാട്ടവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പരിസ്ഥിതി, സാമുഹ്യ, സാംസ്കാരിക പ്രവര്ത്തകന് അഡ്വ.പി.എ. പൗരന്. ഇക്കാര്യത്തില്‍ അവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെടു.
കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തുഷാരഗിരിയിലേക്ക് നടത്തിയ ജനകീയ യാത്രക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ കേസ് വേണ്ടവിധം വാദിക്കാതെ നിരുത്തുരവാദപരമായ ഇടപെടലാണ് വനം വകുപ്പ് നടത്തുന്നത്. ഇതാണ് ഇത്തരം കേസുകള്‍ തോല്ക്കാന് ഇടയാക്കുന്നത്. വിവിധ കമ്മീഷനുകള്‍ ഇഎഫ്എല്‍ ഭൂമി എറ്റേടുക്കണമെന്ന് വ്യക്തമായ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ ഭൂമി ഏറ്റെടുക്കാന്‍ അലസത കാണിച്ചതാണ് ഇന്ന് തുഷാരഗിരി നേരിടുന്ന സ്ഥലം കൈമാറ്റ പ്രശ്നമെന്നും പി.എ. പൗരന് പറഞ്ഞു.
കര്‍ഷകന്റെ പേരില്‍ വനം ഭൂമി സ്വകര്യ വ്യക്തികള്‍ക്ക് പതിച്ച് നല്‍കുന്നത് ആത്മഹത്യാപരമാണെന്ന് കേരള നദീസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. രാജന് പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണം. വനം ഭൂമി തിരിച്ചു പിടിച്ച് സര്‍ക്കാര്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണം. തുഷാരഗിരിയിലെ വെള്ളച്ചാട്ടങ്ങളും ചാളിപ്പുഴയും ഇവിടുത്തെ പ്രക്രുതി സൗഹൃദ സന്ദര്‍ശക കേന്ദ്രവും സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെ കൂടി കടമയാണ്. അവ സംരക്ഷിക്കുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കാന്‍ കേരള നദീസംരക്ഷണ സമിതി തിരുമാനിച്ചതായും ടി.വി. രാജന് പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം.
നദീ സംരക്ഷണ സമിതി ജില്ലസെക്രട്ടറി ശബരി മുണ്ടാക്കല്‍, ശ്രീധരന് എലത്തൂര്‍, പി. ശിവാനന്ദന്, എന്‍. ശശികുമാര്‍, കെ.ടി. വിരാജ്, പി. ഉഷാറാണി, പി.വി. പങ്കജം, സുമ പളളിപ്രം, ഗഫൂര്‍ പുവ്വത്തിങ്ങള്, കെ.ടി. കുഞ്ഞിക്കോയ തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുഷാരഗിരിയിലെ വനഭൂമിയും വെള്ളച്ചാട്ടങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തുഷാരഗിരിയിലേക്ക് ജനകീയ യാത്ര സംഘടിപ്പിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരും സാമുഹിക, സാംസ്കാരിക പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു. വ്യക്തികള്‍ക്ക് കൈമാറാന്‍ ഉദ്ദ്യേശിക്കുന്ന വനഭൂമിയിലും പ്രവര്‍ത്തകരെത്തി.
തുഷാരഗിരി പ്രകൃതിസൗഹൃദ സന്ദര്‍ശക കേന്ദ്രവും വെള്ളച്ചാട്ടങ്ങളും ചാളിപ്പുഴയും വനഭൂമിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിരുന്നു യാത്ര. കോടതി വിധിയുടെ മറവില്‍ ഏക്കറക്കണക്കിന് വനഭൂമിയാണ് സ്വകാര്യ വിക്തികള്‍ക്ക് പതിച്ച് നല്കാന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതുമൂലം തുഷാരഗിരിയുടെ ആകര്‍ഷണമായ മഴവില്‍ വെള്ളച്ചാട്ടമുള്‍പ്പെടെ അന്യാധീനപെടും. ഇതിനെതിരെ നിയമ പോരാട്ടമുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രദേശവാസികളുടെയും വനസംരക്ഷണ സമിതിയുടെയും സഹകരണത്തോടെയാണ് ഈ നീക്കം.
ജനകീയ ഇടപെടലിലൂടെ തുഷാരഗിരിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നദീസംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് യാത്ര സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: