രക്തബന്ധത്തെക്കാളും, സ്നേഹ ബന്ധത്തേക്കാളും, സിനിമയെ സ്നേഹിച്ച മോഹനേട്ടന്റെ കഥ പറയുന്ന മോഹനേട്ടന്റെ സ്വപ്നങ്ങള്‍ എന്ന ഹ്യസ്വചിത്രം ശ്രദ്ധേയമാവുന്നു. തേങ്ങാപ്പഴം യൂട്യൂബ് മീഡിയയുടെ ബാനറില്‍, പയ്യാംതടത്തില്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഷാജിമോന്‍ മയോട്ടിലാണ് സംംവിധാനം ചെയ്യുന്നത്.
പ്രധാന കഥാപാത്രമായ മോഹനേട്ടനെ അവതരിപ്പിക്കുന്നത് വൈക്കം ദേവാണ്. സാജന് പുഴിക്കോല്‍, ഷാജിമോന്‍ മയോട്ടില്‍, കോട്ടയം പുരുഷന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി അര്‍പ്പിച്ച ജീവിതമായിരുന്നു മോഹനേട്ടന്റേത്. വലിയൊരു നടനാകണമെന്നായിരുന്നു ആഗ്രഹം. അതിനായി സിനിമാ ലൊക്കേഷനുകള്‍ കയറിയിറങ്ങി. വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടിട്ടും ഒന്നുമായില്ല. കുടുംബം പട്ടിണിയിലായി. കുട്ടികളെ തന്റെ സ്വപ്നത്തിനനുസരിച്ച് വളര്‍ത്താനായില്ല. ഒടുവില്‍ വിധിക്ക് കീഴടങ്ങി തളര്‍ന്നുവീണു.
സിനിമാരംഗത്ത് അഭിനയമോഹവുമായി ജീവിക്കുന്ന ആയിരങ്ങളുടെ കഥയാണ് മോഹനേട്ടന്റെ സ്വപ്നങ്ങള്‍. തേങ്ങാപ്പഴം യൂട്യൂബ് ചാനലില്‍ ഈ ചിത്രം കാണാം. പയ്യാം തടത്തില്‍ ഫിലിംസ് നിര്‍മിക്കുന്ന ഈ ചിത്രം ഷാജിമോന്‍ മയോട്ടില്‍ സംവിധാനം ചെയ്യുന്നു. കഥ- സാജന് പുഴിക്കോല്‍, തിരക്കഥ, സംഭാഷണം, ക്യാമറ – ഗിരീഷ് ജി.കൃഷ്ണ, ക്രിയേറ്റീവ് ഹെഡ് – ശ്യാം എസ് സാലഗം, പിആര്‍ഒ- അയ്മനം സാജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: