ആലപ്പുഴ : ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ കോവിഡ് ഡ്യൂട്ടികഴിഞ്ഞുവന്ന ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തിങ്കളാഴ്ച അര്‍ദ്ധ രാത്രി കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ബൈക്കിലെത്തിയ രണ്ട് പേര് രാത്രിയില്‍ അവരെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ പോലീസ് പെട്രോളിങ് വാഹനം സ്ഥലത്ത് എത്തിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികള്‍ക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്.
അതേസമയം സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നും പരാതിക്കാരിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പരാതി നല്‍കിയിട്ടും പോലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇവരോട് സ്റ്റേഷനില്‍ നേരിട്ടെത്താന്‍ ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: