ന്യൂദല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 3000 കിലോ ഹെറോയിന്‍ ആണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 21,000 കോടി രൂപയുടെ മൂല്യം വരും. ആന്ധ്ര ആസ്ഥാനമായുള്ള ഒരു കമ്പനി ഇറക്കുമതി ചെയ്ത സെമിപ്രോസസ്ഡ് അഫ്ഗാന് ടാല്‍ക്കിന്റെ കണ്ടെയ്നറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. കാണ്ഡഹാര്‍ ആസ്ഥാനമായുള്ള കമ്പനി കയറ്റുമതി ചെയ്ത രണ്ട് കണ്ടെയ്നറുകള്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖം വഴിയാണ് ഗുജറാത്തിലേക്ക് അയച്ചത്.
രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തുലുള്ള പരിശോധനയിലാണ് മയക്കുമരുന്ന് വേട്ട സാധ്യമായത്.
സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായുള്ള ദമ്പതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അശോക് നഗറിലെ ഇന്ദിരാ കോളനിയില്‍ ഇവര്‍ താമസിച്ചിരുന്നു. ചെന്നൈയിലെ വടപണിയില് പ്രവര്‍ത്തിച്ചിരുന്ന ഫിസിയോ തെറാഫി സെന്റര്‍ മയക്കുമരുന്ന ഇടപാടിന്റെ ഇടനില കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതായും സൂചനയുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി യുവതികള്‍ ഇവിടെ മയക്കുമരുന്ന വാഹകരായി പ്രവര്‍ത്തിച്ചിരുന്നു. നിരോധിത അല്‍-ഉമ്മ എന്ന തീവ്രവാദ സംഘടനയുടെ നേതാവായിരുന്ന ഇമാം അലി. അലിയുടെ ആസ്ഥാനത്തിനു സമീപമാണ് ഫിസിയോ തെറാഫി സെന്റര്‍.ആര്‍എസ്എസ് ഓഫീസില്‍ നടന്ന ബോംബാക്രമണത്തിന്റെ സൂത്രധാരനായിരുന്ന അലി പിന്നീട് ബാംഗഌരില്‍ പോലീസുമായുള്ള ഏറഅറു മുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. അയാളുടെ സംഘമാണ് ഇന്ത്യയില്‍ മയക്കു മരുന്നിന്റെ വിതരണത്തിന് ചുക്കാന്‍ പിടിക്കുന്നു. മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ഉറവിടത്തിന്റെ അന്വേഷണത്തിലാണ് ഏജന്‍സികള്‍. കേരളത്തിന് മയക്കു മരുന്ന് വ്യാപാരത്തിന് നേതൃത്വ നല്കുന്ന സംഘങ്ങള്‍ക്ക് ലഭ്യമാക്കിയരുന്നത് ചെന്നൈ വഴിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: