തിരുവനന്തപുരം : ഓണം ബമ്പര്‍ ലോട്ടറി വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത് 126 കോടി 56 ലക്ഷം രൂപയുടെ വരുമാനം. 54 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ അച്ചടിച്ചത്. ഇതെല്ലാം ഇത്തവണ വിറ്റ് പോയിരുന്നു. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
12 കോടിയാണ് ഒാണം ബമ്പറിന്റെ ഒന്നാം സമ്മാനം. TE 645465 എന്ന നമ്പറിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി വീതം നല്‍കും.
ടിക്കറ്റ് വില്‍പ്പനയില്‍ ഇത്തവണ സര്‍ക്കാരിന് റെക്കോര്‍ഡ് ലാഭമാണ്. ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് മാത്രം 126 കോടി 56 ലക്ഷം രൂപ സര്‍ക്കാരിന് വരുമാനമായി ലഭിച്ചത്. ഇതില്‍ സമ്മാന കമ്മിഷന്‍ ചെലവ് കഴിച്ച് 30 കോടി 54 ലക്ഷം രൂപയാണ് സര്‍ക്കാരിന് ലാഭമാണ്.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമാണ് ഭാഗ്യക്കുറി. മുന്‍ വര്‍ഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇതില്‍ നിന്ന് 23 കോടിയാണ് ലാഭമായി സര്‍ക്കാരിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: