കാബൂള്‍: കഴിഞ്ഞ മാസം കാബൂള്‍ വിമാനത്താവളം ആക്രമിച്ച ചാവേര്‍ അഞ്ച് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ പിടിയിലായ ഭീകരനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ (ഐഎസ്-കെ) അവകാശപ്പെട്ടു. ഇന്ത്യയിലെ ജയിലില്‍ തടവില്‍ കഴിഞ്ഞ ശേഷം ഭീകരനെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തിയെന്ന് ഐസിസ്-കെ അതിന്റെ പ്രചരണ മാസികയുടെ ഏറ്റവും പുതിയ പതിപ്പില്‍ പറഞ്ഞു.
ആഗസ്റ്റ് 26 ന് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഐസിസ്-കെ ചാവേറാക്രമണം നടത്തിയിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ നടന്ന ആക്രമണത്തില്‍ 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 180 പേര് കൊല്ലപ്പെട്ടിരുന്നു. അബ്ദുര്‍ റഹ്മാന് അല്‍-ലോഗ്രി എന്ന ചാവേര്‍ ബോംബര്‍ അഞ്ച് വര്‍ഷം മുമ്പ് ‘കശ്മീരിനായി ആക്രമണം നടത്താന്‍ ഇന്ത്യയില്‍ എത്തവേ ദല്‍ഹിയില്‍ വച്ചു അറസ്റ്റിലായിരുന്നെന്ന ഐസിസ്-കെ മാസികയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: