മീനങ്ങാടി: മാതാപിതാക്കള്‍ ചെറുപ്പത്തിലെ നഷ്ടപ്പെട്ട യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കിയെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്. വയനാട് പടിഞ്ഞാറത്ത സ്വദേശിയായ യുവതിയുടെ മതം മാറ്റം ലൗ ജിഹാദിലൂടെയെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്.
വളരെ ചെറുപ്പത്തില്‍ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട പെണ്‍കുട്ടിയെ ബന്ധുക്കളാണ് ഏറ്റെടുത്ത് വളര്‍ത്തിയത്. വെള്ളമുണ്ട സ്വദേശിയായ യുവാവ് പെണ്‍കുട്ടിയുടെ പ്ലസ് ടു പഠനകാലം മുതല്‍ പ്രണയം നടിച്ച് ഒപ്പം കൂടിയിരുന്നു. മഞ്ചേരി സത്യസരണിയില്‍ വെച്ച് പെണ്‍കുട്ടിയെ മതം മാറ്റിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് മീനങ്ങാടി പോലീസ് ഇരുവരേയും വിളിച്ചു വരുത്തി. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ ബത്തേരി ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്രേറ്റ് കോടതിയില്‍ പോലീസ് ഇരുവരെയും ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: