മാനന്തവാടി: ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദിഷ്ട മൈസൂര്‍, ഗോണികൊപ്പ, കുട്ട, മാനന്തവാടി, കുറ്റിയാടി വഴി കോഴിക്കോടേയ്ക്ക് വരുന്ന ദേശീയ പാത വയനാടിന്റെ വികസനത്തിന് കരുത്താകുമെന്ന് മാനന്തവാടിയില്‍ നടന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
ഇത് മറ്റൊരു പാതയ്ക്കുമുള്ള ബദല്‍ പാതയല്ല. ഇതിലൂടെ വരാന്‍ പോകുന്ന പുതിയ ദേശീയ പാതയാണ്. വികസനത്തിന് ഒത്തൊരുമയോടെ നില്‍ക്കണം. ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് വടക്കെ വയനാട് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. മാനന്തവാടി വയനാട് സ്ക്വയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഫാ. വര്‍ഗീസ് മറ്റമന ഉദ്ഘാടനം ചെയ്തു.
കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ബെസി പാറയ്ക്കല്‍, ബാബു ഫിലിപ്പ്, സാബു കുടക്കച്ചിറ, സുമതി വേണു, മനു മത്തായി, ജസ്റ്റിന് ചെഞ്ചട്ടയില്‍, ഇ.ഡി. ജോസഫ്, കെ. മുസ്തഫ, പ്രഫ. ചാക്കോച്ചന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: