വടകര: മതതീവ്രവാദത്തിനൊപ്പം മയക്കുമരുന്ന് കൈമാറ്റം, ക്വട്ടേഷന്‍ പ്രവര്‍ത്തനം, സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്യല്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങള്‍ കേരളത്തിന്റെ പലഭാഗങ്ങളിലും സജീവമായുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. കോഴിക്കോട് ജില്ലയില്‍ വടകരയില്‍ ഒരുകൂട്ടം ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെട്ട നൈറ്റ് റൈഡേഴ്സ് എന്ന ഗ്രൂപ്പ് നാര്‍ക്കോട്ടിക് ജിഹാദി ഗ്രൂപ്പായാണ് പ്രവര്‍ത്തിക്കുന്നത്. രാത്രികാലങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനം. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നൈറ്റ് റൈഡേഴ്സ് അടക്കം ആറോളം വാട്സ്ആപ്പ് ഗ്രൂപ്പുമുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോഴിക്കോട് റൂറല്‍ പോലീസിന്റെ പരിധിയില്‍ നൈറ്റ് റൈഡേഴ്സ് സംഘം രണ്ടു പേരെയാണ് ആക്രമിച്ചത്. രണ്ട് ആക്രമണങ്ങളും സമാന രീതിയിലാണ് നടന്നത്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദമായതോടെ നൈറ്റ് റൈഡേഴ്സും ചര്‍ച്ചയായി. തീവ്ര ഇസ്ലാമിക വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഒന്നിച്ച് ചേര്‍ന്നാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. മയക്കുമരുന്ന് കടത്തിനും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കും ഇവര്‍ എസ്കോര്‍ട്ട് നല്‍കാറുണ്ട്. കഴിഞ്ഞദിവസം വടകര സ്വദേശിയെ രാത്രികാല ഓട്ടോ സംഘത്തിന്റെ നേതാക്കളിലൊരാള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട്ട് ചികിത്സ തേടുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വന്ന സുഹൃത്തിനു നേരെയും വടകര നൈറ്റ് റൈഡേഴ്സ് ആക്രമണം അഴിച്ചുവിട്ടു.
അര്‍ധരാത്രി നടത്തിയ ആക്രമണത്തില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ വടകര പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേരാന്‍ ആഹ്വാനം നല്കിയതും നൈറ്റ് റൈഡേഴ്സ്് വാട്സ്ആപ്പ് ഗ്രൂപ്പ് ഉപയോഗിച്ചാണ്. വ്യത്യസ്ത പേരുകളിലും രാത്രികാല സംഘങ്ങള്‍ വടകരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിഹാദി ഗ്രുപ്പുകളുടെ സാന്നിധ്യം രാത്രികാലത്ത് ഓട്ടോ സര്‍വ്വീസ് നടത്തുന്ന തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: