ന്യൂയോര്‍ക്ക്: 21 ഗ്രാന്സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടം കൈവരിക്കാന്‍ ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ചിന് കഴിഞ്ഞില്ല. ഒരു വര്‍ഷത്തെ എല്ലാ ഗ്രാന്റ് സ്ളാം കിരീടവും ജയിക്കുക എന്ന കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാമെന്ന നേട്ടവും സെര്‍ബിയന്‍ സൂപ്പര്‍ താരത്തെ കൈവിട്ടു.ഈ വര്‍ഷത്തെ ഫ്രഞ്ച്, ആസ്ര്ടേലിയന്‍ ഓപ്പണുകളും വിംബിഡണും നേടിയത് ജോക്കോവിച്ചായിരുന്നു
യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം ഡാനില്‍ മെദ്വദേവ് നേടി. ജോക്കോവിച്ചിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മെദ്വദേവ് തന്റെ കന്നി ഗ്രാന്സ്ലാം കിരീടം ഉയര്‍ത്തിയത്. ( 6-4, 6-4,6-4)
കിരീടം നേടിയാല്‍ 21 ഗ്രാന്സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടവും ജോക്കോവിച്ചിനെ തേടി എത്തുമായിരുന്നു. തോല്‍വിക്ക് ശേഷം കണ്ണീരോടെയാണ് സെര്‍ബിയന്‍ താരം കളം വിട്ടത്. 52 വര്‍ഷം മുന്‍പ് ഓസ്ട്രേലിയന്‍ ടെന്നീസ് ഇതിഹാസം റൊഡ് ലെവറിന്റെ കലണ്ടര്‍ ഗ്രാന്സ്ലാം എന്ന നേട്ടവും ജോക്കോ കൈവിട്ടു. ജോക്കോ ചരിത്രം കുറിക്കുന്നത് കാണാന്‍ റൊഡ് ലെവറും ഫൈനല്‍ നടന്ന അര്‍തര്‍ ആഷ് സ്റ്റേഡിയത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: