പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ‘പിപ്പലാന്ത്രി’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസായി. സിക്ക മോര് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ്, ജോണ്‍ ഡമ്പ്ളിയു വര്‍ഗ്ഗീസ്. തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ കഥ പറയുന്ന ഈ ചിത്രത്തില്‍,തനിക്ക് പിറന്ന പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ യാത്രയും അതിജീവനവുമാണ് ദൃശ്യവത്കരിക്കുന്നത്. മലയാള സിനിമ ഇതുവരെ ചര്‍ച്ച ചെയ്യാത്ത ഈ വിഷയം, രാജസ്ഥാന് ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി അവതരിപ്പിക്കുന്നു.
പൂര്‍ണ്ണമായും രാജസ്ഥാന് ചിത്രീകരിച്ച ഈ ചിത്രത്തില്‍ അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു. മലയാളസിനിമയില്‍ തീച്ചയായും ഇതൊരു അപൂര്‍വ്വമായ അനുഭവമായിരിക്കും. എല്ലാം ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറുകണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു പിപ്പരാന്ത്രിയുടെ ചിത്രീകരണം. പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയ ചരിത്ര പശ്ചാത്തലത്തില്‍ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
പെണ്‍കുട്ടികളുടെ ജീവിതവും ആധുനിക ജീവിതത്തിലൂടെ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് പിപ്പലാന്ത്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്ന് സംവിധായകന് ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു. മലയാളസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകളായ രാജസ്ഥാന് ഗ്രാമങ്ങളുടെ ദൃശ്യഭംഗി മനോഹരമായി സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. സെപ്റ്റബര്‍ 18-ന് നീസ്ട്രീം ഒടിടി യിലൂടെ ‘ പിപ്പലാന്ത്രി ‘ റിലീസ് ചെയ്യും. വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: