ക്രിസ്തീയ വിശ്വാസികള്‍ക്ക് ‘ബിഷപ്പ്’ എന്നു കേള്‍ക്കുമ്പോള്‍ ആരാധനയും അര്‍പ്പണ ബോധവും വരുന്നത് സ്വാഭാവികം. സമൂഹത്തില്‍ ബിഷപ്പുമാരുടെ തിരുവസ്ത്രം തൊടുന്നത് പോലും പുണ്യമാണ്. ക്രിസ്തുദേവന്റെ പ്രതിപുരുഷന്മാരാണവര്‍. ആത്മീയതയില്‍ സദാ മുഴുകി നില്ക്കുന്ന ബിഷപ്പുമാരുടെ മുന്നിലെത്തുമ്പോള്‍ അക്രൈസ്തവര്‍ പോലും തലകുമ്പിട്ടുപോകും. അങ്ങനെ ഒരു തിരുമേനിയെ ‘നികൃഷ്ടജീവി’ എന്ന് കുറ്റപ്പെടുത്തിയ മാന്യദേഹം മലയാളക്കരയില്‍ ഇന്ന് ജീവിക്കുന്നുണ്ടല്ലോ. ആ കേരളത്തല്‍ നിന്നുതന്നെയാണ് വിഷപ്പാമ്പാണ് പാലാ ബിഷപ്പെന്ന് കുറ്റപ്പെടുത്തിയത്. ആ ബിഷപ്പിനെ കുഴിച്ചുമൂടണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. ആരാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്?
യേശുദേവന്റെ ഭാഷ അനായാസം കൈകാര്യം ചെയ്യാനറിയുന്നയാള്‍. യേശുദേവന്റെ അരുളപ്പാടുകള്‍ മുഴുവന്‍ ഹൃദയത്തില്‍ കുടിയിരുത്തിയ കല്ലറങ്ങാട്, നന്നേ ചെറുപ്പത്തില്‍ ബിഷപ്പ് പദവിയിലെത്തിയ വ്യക്തിത്വം. മാനുഷികത്വത്തിന് മുഖ്യപരിഗണന കല്പിക്കുന്ന പിതാവ് ഒരു പള്ളി പരിപാടിയില്‍ സത്യപ്രസംഗം നടത്തി. അതിപ്രകാരമാണ്.
”ലൗ ജിഹാദിനൊപ്പം പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്കി തീവ്രവാദത്തിലേക്ക് വശീകരിക്കുന്ന നാര്‍ക്കോട്ടിക് ജിഹാദും വ്യാപകമായതായി കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ തിരുമേനി തുടര്‍ന്നു.
കേരളത്തില്‍ അമുസ്ലിങ്ങളെ നശിപ്പിക്കാന്‍ ബോധപൂര്‍വം യുദ്ധതന്ത്രം നടപ്പാക്കുന്നു. ലക്ഷ്യം സാധിക്കുന്നതിന് ഒരു വ്യക്തി നടത്തുന്ന തീവ്ര ശ്രമത്തെയാണ് ജിഹാദ് എന്നു പറയുന്നത്. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്ററാണെന്നും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്നും സംസ്ഥാന പോലീസ് മുന്‍ മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞിട്ടുള്ളതാണ്.
വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടുമുണ്ട്. ഈ കൊച്ചുകേരളത്തിലുമുണ്ട്. നമ്മുടെ ജനാധിപത്യ രാജ്യത്ത് ആയുധമെടുത്ത് മറ്റ് മതസ്ഥരെ നശിപ്പിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ ജിഹാദികള്‍, ആര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത മറ്റു മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്ലിങ്ങള്‍ നശിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലിങ്ങളുടെ നാശവുമാകുമ്പോള്‍ അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ക്ക് പല രൂപങ്ങളും ഉണ്ടാകുന്നുണ്ട്. അത്തരം രണ്ട് മാര്‍ഗങ്ങളാണ് ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും.
കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തപ്പെട്ട് അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ ചെന്നെത്തിയ ഫാത്തിമ ഹിന്ദുവിശ്വാസിയായ നിമിഷയായിരുന്നു. ആയിഷ ക്രിസ്ത്യാനിയായ സോണിയ സെബാസ്റ്റിയനായിരുന്നു. ഇത് ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഹിന്ദു, ക്രിസ്ത്യന്‍ വിശ്വാസികളായിരുന്ന ഇവര്‍ എങ്ങനെ തീവ്രവാദ ക്യാമ്പുകളില്‍ എത്തിയെന്ന് ഗൗരവകരമായി പഠിക്കേണ്ട വിഷയമാണ്. എങ്ങനെയാണ് ഒരു പെണ്‍കുട്ടിയെ വശത്താക്കാന്‍ കഴിയുകയെന്നതിന് വിദഗ്ധ പരിശീലനം നേടിയവരെയാണ് ജിഹാദികളെന്ന് പറയുന്നത്.
ഇളംപ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികളെ വശത്താക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍ തുടങ്ങി ഒരുവിധം ആളുകള്‍ കൂടുന്നിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട്. കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ ശ്രമിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടേതായ നിക്ഷിപ്ത താല്‍പ്പര്യമുണ്ടാകാം.
അമുസ്ലിങ്ങളായവരെ, പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്ന രീതിയാണ് നാര്‍ക്കോട്ടിക് ഡ്രഗ് ജിഹാദ്. തീവ്ര നിലപാട് പുലര്‍ത്തുന്ന ജിഹാദികള്‍ നടത്തുന്ന ഐസ്ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍, ഹോട്ടലുകള്‍ മുതലായവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്ലിങ്ങളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നത് ചര്‍ച്ചയായിട്ടുള്ളതാണ്. ക്ലബ് ഹൗസ്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുള്ള സൗഹൃദങ്ങളില്‍ അപകട സാധ്യത കൂടുതലുണ്ടെന്ന് തിരിച്ചറിയണം. തീവ്ര നിലപാടുകളുള്ള അന്യമത വിശ്വാസികളുമായി വിരുന്നു പാര്‍ട്ടികള്‍ക്ക് പോകണോയെന്ന് വിവേകത്തോടെ ആലോചിക്കേണ്ടതാണെന്ന്”.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വിവരക്കേട് വിളമ്പുന്ന ആളല്ല പാലാബിഷപ്പ്. ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള രൂപതയാണ് പാല. സ്വന്തം അറിവും ബോധ്യവുമാണദ്ദേഹം വ്യക്തമാക്കിയത്.
ക്രിസ്ത്യന്‍ വിഭാഗത്തിലെ പലരും മതം മാറ്റാന്‍ ഉത്സാഹം കാട്ടാറുണ്ട്. അതും ആക്ഷേപിക്കപ്പെടാറുണ്ട്. എതിര്‍പ്പ് വെളിപ്പെടുത്തുന്നവരെ കുഴിച്ചുമൂടണമെന്ന് ഒരു ബിഷപ്പും ആവശ്യപ്പെട്ടതായി കേട്ടിട്ടില്ല.
സ്വമേധയാ മതംമാറാനും പ്രണയിച്ച് വിവാഹം നടത്താനും ഇവിടെ നിയമതടസമില്ല. ലൗ ജിഹാദ് അമ്മാതിരി ഇടപാടല്ല. നന്നേ ചെറുപ്പത്തില്‍ തന്നെ പ്രലോഭിപ്പിച്ച് വശത്താക്കി മതപഠനശാലയില്‍ ഒളിപ്പിച്ച് ജനിച്ച വിഭാഗത്തോട് തന്നെ കലഹിക്കാന്‍ പ്രാപ്തയാക്കിയശേഷമാണ് ലൗജിഹാദിന്റെ സ്വഭാവം പ്രകടമാകുന്നത്. അങ്ങനെ സ്വന്തമാക്കിയ യുവതികളെ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത് ഉത്തമ കുടുംബജീവിതത്തിനല്ലെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. പാലാ രൂപതയിലും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരു പിതാവിന്റെ ശുദ്ധമായ ആത്മനൊമ്പരമാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍ പ്രകടിപ്പിച്ചത്.
ആ വേദന അറിയാന്‍ ശ്രമിക്കാതെ സത്യം പറഞ്ഞവരെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നവരെ യൂദാസുകളെന്നല്ലാതെ മറ്റെന്തു പറയും? കേരളത്തിലെ ഒട്ടുമിക്ക മുസ്ലീം സംഘടനകളും പാലാ ബിഷപ്പിനെതിരെ ജിഹാദിനിറങ്ങിയിട്ടുണ്ട്. ജിഹാദ് എന്നാല്‍ പുണ്യകര്‍മ്മമെന്നും വിശേഷിപ്പിക്കുന്നു. പ്രണയം നടിച്ച് മതം മാറ്റുന്നത് അവര്‍ക്ക് പുണ്യകര്‍മ്മമായിരിക്കാം. പക്ഷേ അത് ഇരയുടെ കുടുംബത്തിനും കൂട്ടാളികള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ലേയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: