ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ പ്രമുഖ തെലുങ്ക് നടന് രവി തേജ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. വ്യാഴാഴ്ച രാവിലെ 10 മണിക്ക് തന്നെ നടന് ഹൈദരാബാദിലെ ഇഡി ഓഫീസില്‍ എത്തി.
2017-ലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. രവി തേജയുടെ ഡ്രൈവറും സഹായിയുമായ ശ്രീനിവാസും ഇഡിക്ക് മുന്നില്‍ ഹാജരായി.
ഈ കേസില്‍ തെലുങ്ക് ചലച്ചിത്രലോകത്തെ പ്രശസ്തനായ ആറാമത്തെ താരമാണ് രവി തേജ. പ്രശസ്ത സംവിധായകന് പുരി ജഗന്നാഥ്, നടിമാരായ ചാര്‍മി കൗര്‍, രാകുല്‍ പ്രീത്, നടന്മാരായ നന്ദു, റാണ ദഗ്ഗുബട്ടി എന്നീ അഞ്ച് പേര് ആഗസ്ത് 31ന് ശേഷം ഇഡിക്ക് മുമ്പില്‍ ഹാജരായിട്ടുണ്ട്. റാണ ദഗ്ഗുബട്ടിയെ ബുധനാഴ്ച ഇഡി ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഡയറക്ടര്‍മാരും നടന്മാരുമടക്കം തെലുങ്ക് ചലച്ചിത്രലോകത്ത് നിന്നുള്ള പത്തുപേര്‍ക്ക് ഇഡി സമന്‍സ് അയച്ചിട്ടുണ്ട്.
മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമായിരുന്നു എന്നാരോപിച്ച് 2017-ല്‍ തെലങ്കാന പ്രൊഹിബിഷന്‍ ആന്‍ഡ് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പിടിയിലായ സംഗീതജ്ഞന് കാല്വിന് മസ്കരാനസെയും ഇഡി ചോദ്യം ചെയ്തു. ക്ലാസ് എയില്‍പ്പെട്ട മയക്കമരുന്നുകളാണ് കടത്തിയതെന്ന് പറയുന്നു. ഇതില്‍ എല്‍എസ്ഡി, എംഡിഎംഎ എന്നിവ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: